ബിഎംഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം മുതൽ
ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് F 900 R, F 900 XR എന്നീ മോഡലുകൾ കൂടി അവതരിപ്പിച്ചു. F 900 R സ്റ്റാൻഡേർഡിന് 9.90 ലക്ഷം, F 900 XR സ്റ്റാൻഡേർഡിന് 10.50 ലക്ഷം, F 900 XR പ്രോ പതിപ്പിന് 11.50 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

ജർമൻ ബ്രാൻഡ് നിലവിൽ രാജ്യത്ത് തങ്ങളുടെ മിഡിൽവെയ്റ്റ് ശ്രേണി മെച്ചപ്പെടുത്തുന്നതിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ രണ്ട് പുതിയ മോട്ടോർസൈക്കിളുകളുടെ സമാരംഭം ഇതിന്റെ ഭാഗമായാണ് ബിഎംഡബ്ല്യു F 900 R, F 900 XR മോഡലുകളുടെ കടന്നുവരവ്.

രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമിൽ അധിഷ്ഠിവും ഒരേ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ഒരേ ഘടകങ്ങൾ പങ്കിടുന്നതുമാണ്. എങ്കിലും ബൈക്കുകൾക്ക് മൊത്തത്തിൽ വ്യത്യസ്തമായ ഒരു ഡിസൈൻ ലഭിക്കുന്നു. F 900 R ഒരു നേക്കഡ് റോഡ്‌സ്റ്ററായാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം F 900 XR സ്‌പോർട്‌സ് ടൂററാണ്.
MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ബിഎംഡബ്ലുവിന്റെ രണ്ട് ബൈക്കുകളും വ്യത്യസ്ത റൈഡിംഗ് ഡൈനാമിക്‌സാണ് വാഗ്‌ദാനം ചെയ്യുന്നുത്. 895 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇവയ്ക്ക് കരുത്തേകുന്നത്. 8,500 rpm-ൽ പരമാവധി 105 bhp പവറും 6,500 rpm-ൽ 92 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS, കവാസാക്കി Z900 തുടങ്ങിയ ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ ഫിഗർ വളരെ കുറവാണ് എന്നത് വിപണിയിൽ ചിലപ്പോൾ തിരിച്ചടിയായേക്കാം.
MOST READ: റഷ് 1000 നിർമാണം ജൂണിൽ ആരംഭിക്കുമെന്ന് എംവി അഗസ്റ്റ

43 മില്ലീമീറ്റർ ഗോൾഡൻ ഫിനിഷ്ഡ് അപ്സൈഡ് ഡൗൺ ഫോർക്കും 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം വീൽ മുൻവശത്തും ഹൈഡ്രോളിക് ക്രമീകരിക്കാവുന്ന മോണോഷോക്കും 17 ഇഞ്ച് അലുമിനിയം വീലും പിൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നു.

ഫ്രണ്ട് സസ്‌പെൻഷനിൽ 135 mm ട്രാവലുണ്ട്. അതേസമയം പിൻവശത്ത് 170 mm ട്രാവലാണ് നൽകിയിരിക്കുന്നത്. F 900 XR മോഡലിന് താഴെയാണ് ബിഎംഡബ്ല്യു F 900 R-ന് സ്ഥാനം നൽകിയിരിക്കുന്നത്.
MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

നേക്കഡ് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ ഡ്യുക്കാട്ടി മോൺസ്റ്റർ 821, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക് എന്നിവയ്ക്ക് എതിരാളിയായി വിപണിയിൽ ഇടംപിടിക്കുമ്പോൾ മറുവശത്ത്, F 900 XR ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950, കവസാക്കി വെർസിസ് 1000 എന്നിവയുമായി ഏറ്റുമുട്ടും.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാനാണ് ജർമൻ മോട്ടോർസൈക്കിൾ നിർനാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പദ്ധതി. കൂടാതെ നിലവിലുള്ള G310 ഇരട്ടകളെ പരിഷ്ക്കരിക്കാനുള്ള നടപടികളും കമ്പനി സ്വീകരിച്ചുവരികയാണ്.


Click it and Unblock the Notifications








