ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

ഹെക്‌സയുടെ ബിഎസ് IV പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ പിന്‍വലിക്കുകയും ചെയ്തു.

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

ഇതിന് പിന്നാലെ വാഹനത്തിനായുള്ള പുതിയ ബുക്കിങുകള്‍ നിര്‍ത്തിയതായും കമ്പനി അറിയിച്ചു. വാഹനത്തിന്റെ ബിസ് VI പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിലാണ് വാഹനത്തിന്റെ വരവ് വൈകുന്നതെന്നും കമ്പനി വ്യക്തമാക്കി.

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

നിലവില്‍ ഹെക്‌സയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം ടാറ്റ സ്വീകരിച്ചത്. ടാറ്റയുടെ ഡിസൈന്‍ ശൈലിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മോഡല്‍ കൂടിയാണിത്.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

സ്‌റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല. എന്നാല്‍, നിരത്തില്‍ വേണ്ടപ്പോലെ തിളങ്ങാന്‍ ക്രോസ്ഓവര്‍ ശൈലിയുള്ള വാഹനത്തിനായില്ലെന്നതാണ് വസ്തുത.

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളും പ്രൊജക്ഷന്‍ ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുന്‍ഭാഗത്ത് സ്പോട്ടി ഭാവം നല്‍കിയിരുന്നു. XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരനാവാൻ മെറ്റിയർ 350 ജൂണിലെത്തും

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

അടിസ്ഥാന മോഡലായ XE -യില്‍ മുതല്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നീ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ ഡ്യുവല്‍ ടോണ്‍ നിറവും പുതിയ അലോയി വീലുകളും നല്‍കി പുതിയൊരു പതിപ്പിനെ അടുത്ത കാലത്ത് അവതരിപ്പിച്ചിരുന്നു.

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

ആറു സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനില്‍ വെരികോര്‍ 2.2 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്സയുടെ കരുത്ത്. 4000 rpm -ല്‍ 148 bhp കരുത്തും 1500 മുതല്‍ 3000 വരെ rpm -ല്‍ 320 Nm torque ഉം സൃഷ്ടിക്കും.

MOST READ: ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയില്‍ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് വാഹനത്തില്‍. ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാന്‍ ഇത് വാഹനത്തെ സഹായിക്കും.

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

അതേസമയം ഹെക്സ നിര്‍ത്തി ഹെക്സ സഫാരി എന്നൊരു മോഡലിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. വരും മാസങ്ങളില്‍ ബിഎസ് VI ഹെക്‌സ സഫാരി വിപണിയില്‍ എത്തുമെന്നാണ് സൂചന.

MOST READ: മഹാമാരിയെ ചെറുക്കുന്ന മുൻ നിര പോരാളികൾക്കായി കൊറോണ വാരിയേർസ് ക്യാമ്പ് ആരംഭിച്ച് ഹ്യുണ്ടായി

ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ഒരു കണ്‍സെപ്റ്റ് രൂപത്തില്‍ കമ്പനി ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. വരിക്കോര്‍ 400 എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് 4x4 ഓള്‍വീല്‍ ഡ്രൈവിനൊപ്പം കണ്‍സെപ്റ്റ് പതിപ്പില്‍ ഘടിപ്പിച്ചിരുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഎസ് IVപതിപ്പിനേക്കാള്‍ 50,000 രൂപയോ അതില്‍ കൂടുതലോ വര്‍ധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Hexa BS4 Discontinued In India. Read in Malayalam.
Story first published: Wednesday, May 20, 2020, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X