ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ജെയിംസ് ബോണ്ട് മൂവി ഫ്രാഞ്ചൈസിയും ബ്രിട്ടീഷ് വാഹന നിർമാതാക്കളുമായിയുള്ള ബന്ധത്തിന് ദീർഘനാളത്തെ പാരമ്പര്യമാണുള്ളത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ വാഹനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

അതിനാൽ ഓരോ ജെയിംസ് ബോണ്ട് ചിത്രങ്ങളും ഏറെ ആകാംക്ഷയോടെയാണ് വാഹന പ്രേമികളും കാത്തിരിക്കുന്നത്. 25-ാമത് ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ഇത് ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ട്രയംഫ് മോട്ടോർസൈക്കിളാണ്. ജനപ്രിയ മൂവി ഫ്രാഞ്ചൈസിയുമായുള്ള സഹകരണം ആഘോഷിക്കുന്നതിനായി ബ്രാൻഡ് ഒരു സ്പെഷ്യൽ എഡിഷൻ സ്‌ക്രാംബ്ലർ 1200 മോഡലിന്റെ അവതരണം അടുത്തിടെ പ്രഖ്യാപിച്ചു.

MOST READ: ടൈഗര്‍ 900 ടീസര്‍ ചിത്രം പങ്കുവെച്ച് ട്രയംഫ്; ബുക്കിങ് ആരംഭിച്ചു

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ട്രയംഫ് സ്‌ക്രാംബ്ലർ 1200 ബോണ്ട് എഡിഷൻ ലോകമെമ്പാടുമായി 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ നോ ടൈം ടു ഡൈയുടെ ആക്ഷൻ സീക്വൻസുകളിൽ അണിനിരക്കുന്ന കസ്റ്റമൈസ്‌ഡ് സ്‌ക്രാംബ്ലർ 1200 മോട്ടോർസൈക്കിളുകളിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തൻ മോഡൽ ഒരുങ്ങുന്നത്.

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ടോപ്പ് എൻഡ് സ്‌ക്രാംബ്ലർ 1200 XE അടിസ്ഥാനമാക്കി ബോണ്ട് എഡിഷനിൽ പ്രീമിയം 007 ബോഡി വർക്ക്, എക്‌സ്‌ഹോസ്റ്റ് നമ്പർ ബോർഡ്, 007 ബാഡ്‌ജിനൊപ്പം ലോവർ സൈഡ് പാനൽ ഫിനിഷർ, എംബ്രോയിഡറി ലോഗോയുള്ള ലെതർ സീറ്റ്, രസകരമായ ബോണ്ട് ഇൻസ്ട്രുമെന്റ് സ്റ്റാർട്ടപ്പ് ടിഎഫ്ടി സ്‌ക്രീൻ എന്നിവ ട്രയംഫ് വാഗ്‌ദാനം ചെയ്യുന്നു.

MOST READ: Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ഫ്രണ്ട്, റിയർ മഡ്‌ഗാർഡുകൾ, ആനോഡൈസ്ഡ് ബ്ലാക്ക് ഫിനിഷുള്ള സാംപ് ഗാർഡ്, ഗ്രാപ്പ് റെയിൽ, ബ്ലാക്ക് ഫോർക്കുകൾ, ഗോൾഡൻ ആക്സന്റുകളുള്ള എഞ്ചിൻ ബാഡ്ജുകൾ, സ്വിംഗ് ആം, ബ്ലാക്ക് പൗഡ‍ര്‍ കോട്ട് ഉപയോഗിച്ച സ്പ്രോക്കറ്റ് കവർ എന്നിവ ട്രയംഫ് സ്‌ക്രാംബ്ലർ 1200 ബോണ്ട് എഡിഷന്റെ മറ്റ് വിഷ്വൽ നവീകരണങ്ങൾ ഉൾപ്പെടുന്നു.

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ഫോഗ് ലൈറ്റുകൾ, കാർബൺ ഫൈബർ എൻഡ് ക്യാപ്സ് ഉള്ള ഹീറോ സൈലൻസർ, മെഷീൻ ചെയ്ത ഫ്രണ്ട് ബ്രേക്ക് റിസർവോയർ, ബ്ലാക്ക് റിയർ വീൽ അഡ്ജസ്റ്ററുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ഹെഡ്‌ലൈറ്റ് ഗ്രിൽ എന്നിവയും സ്‌ക്രാംബ്ലറിന് ലഭിക്കും. വരാനിരിക്കുന്ന സിനിമയിൽ ജെയിംസ് ബോണ്ട് ഓടിച്ച സ്‌ക്രാംബ്ലറിൽ നിന്നാണ് സഫൈർ ബ്ലാക്ക് കളർ കടമെടുത്തിരിക്കുന്നത്.

MOST READ: ചേതക് സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ബജാജ്

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

1,200 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സ്‌ക്രാംബ്ലർ 1200-ന് കരുത്തേകുന്നത്. ഇത് 89 bhp പവറും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

ഷോവ ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ഓഹ്‌ലിൻസ് റിയർ മോണോഷോക്ക്, ഡ്യുവൽ ചാനൽ എബിഎസ് ഉള്ള ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പ്, ആറ് റൈഡിംഗ് മോഡുകൾ എന്നവയെല്ലാം മോഡലിന്റെ സവിശേഷതകളാണ്.

MOST READ: പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

അതോടൊപ്പം ഐഡിൾ മെഷർമെന്റ് യൂണിറ്റ് പിന്തുണയ്ക്കുന്ന കോർണറിംഗ് എബി‌എസും ട്രാക്ഷൻ കൺട്രോളും, കീലെസ് ഇഗ്നിഷൻ, ക്രൂയിസ് നിയന്ത്രണം, യുഎസ്ബി ചാർജറും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും മോട്ടോർസൈക്കിളിനെ വ്യത്യസ്‌തമാക്കുന്നു. സ്പെഷ്യൽ എഡിൻ സ്‌ക്രാംബ്ലർ 1200 ഈ വർഷാവസാനം ഉപഭോക്താക്കൾക്ക് എത്തിക്കും.

Most Read Articles

Malayalam
English summary
Triumph Scrambler Bond Edition debuts. Read in Malayalam
Story first published: Friday, May 22, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X