ടൈഗര്‍ 900 ടീസര്‍ ചിത്രം പങ്കുവെച്ച് ട്രയംഫ്; ബുക്കിങ് ആരംഭിച്ചു
ടൈഗര്‍ 900 അവതരണം ഉടനുണ്ടാകുമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ്. ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു.

സേഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ബൈക്കിന്റെ ടീസര്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഏതാനും ഡീലര്‍ഷിപ്പുകള്‍ വഴിയാകും ബുക്കിങ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ബുക്കിങ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2020 ജൂണ്‍ മാസത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കും. മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ടൈഗര്‍ 900-ന്റെ പരിഷ്‌ക്കരിച്ച മോഡല്‍ പോയ വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്.

പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900. അടിസ്ഥാന വകഭേദത്തിന് പുറമെ, സാഹസിക യാത്രള്‍ക്കും ഓഫ്-റോഡ് ഡ്രൈവിനുമുതകുന്ന ടൈഗര്‍ 900 റാലി, ടൂറിങ്ങ് ശ്രേണിയിലുള്ള ടൈഗര്‍ 900 ജിടി എന്നീ രണ്ട് പെര്‍ഫോമെന്‍സ് പതിപ്പുകള്‍ കൂടി ട്രയംഫ് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.
MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

റെയിന്‍, റോഡ്, സ്‌പോട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിള്‍ റൈഡര്‍, ഓഫ് റോഡ് പ്രൊ എന്നീ ആറ് വകഭേദങ്ങളിലാണ് ഉയര്‍ന്ന വകഭേദമായ റാലിയിലുള്ളത്. ജിടിയില്‍ റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്.

പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നു.
MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

മെറ്റാലിക് ബാഡ്ജിങ്, ഗ്രാഫിക്സ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

888 സിസി ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ടൈഗര്‍ 900-ന്റെ കരുത്ത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 87 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പഴയ 800 സിസി എഞ്ചിനുകള്‍ 94 bhp യും 79 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.
MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

പഴയ എഞ്ചിനുകളിലെ 8050 rpm -നെ അപേക്ഷിച്ച് പുതിയ 900 ല്‍ 7250 rpm -ല്‍ ടോര്‍ഖ് ആരംഭിക്കുന്നു. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്തും ഈ മോഡല്‍ ഉത്പാദിപ്പിക്കും.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12.5 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








