വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാട് ജനങ്ങള്‍ക്ക് ജോലി നഷ്ടമായി.

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലും ഇത് ഇപ്പോള്‍ പ്രതിഫലിച്ചു തുടങ്ങി എന്നുവേണം പറയാന്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞതായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ ഓല വ്യക്തമാക്കി.

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

ഇതേതുടര്‍ന്ന് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായും ഓല അറിയിച്ചു. ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയുടെ വരുമാനം 95 ശതമാനം കുറഞ്ഞിരിക്കുകയാണെന്നും ബിസിനസിന്റെ പ്രവചനം ഇപ്പോള്‍ വ്യക്തമല്ലെന്നും അനിശ്ചിതത്വത്തിലാണെന്നും ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

കൊറോണ വൈറസിന്റെ വ്യാപനം മൂലമുള്ള പ്രതിസന്ധി കമ്പനിയെ വളരെക്കാലം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി തങ്ങളുടെ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

ഈ പ്രതിസന്ധി പ്രധാനമായും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗത്തെയും അവരുടെ കുടുംബത്തെയും സാരമായി ബാധിച്ചത്. അന്താരാഷ്ട്ര തലത്തിലും പ്രതിസന്ധി ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മൂന്നു മാസം വരെ അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം നല്‍കും. അതോടൊപ്പം ഡിസംബര്‍ 31 വരെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കമ്പനി നല്‍കിയ മെഡിക്കല്‍, ലൈഫ്, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

മറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നേരത്തെ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിരവധി സഹായങ്ങളുമായി ഓല രംഗത്തെത്തിയിരുന്നു.

വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

തമിഴ്നാട് സര്‍ക്കാരിന് 50 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു, അതോടൊപ്പം തന്നെ അഞ്ച് കോടി രൂപ പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു.

More from DriveSpark

Article Published On: Thursday, May 21, 2020, 9:30 [IST]
English summary
Ola To Layoff 1,400 Employees As Covid-19 Pandemic Hits Revenues, Says CEO. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X