Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളിലൊരാളായ ഒഖീനാവ.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

Oki100 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

പൂര്‍ണമായും രാജ്യത്ത് നിര്‍മ്മിക്കുന്ന മോഡല്‍ ആണെങ്കില്‍ കൂടിയും ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത.

MOST READ: മാരുതി എസ്-ക്രോസ് പെട്രോളും ജൂണിൽ, ബുക്കിംഗ് ആരംഭിച്ചു

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. തുടര്‍ച്ചയായ ചാര്‍ജിങ് ഇല്ലാതെ ദീര്‍ഘദൂര യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ബൈക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

ഊരിമാറ്റവുന്ന രീതിയിലുള്ള ബാറ്ററിയാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് പ്രോട്ടോടൈപ്പ് മോഡലിന് പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്ന് ഓഖീനാവ വ്യക്തമാക്കി.

MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഇടംപിടിച്ചിട്ടുണ്ട്. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ഒഖീനാവ വാഗ്ദാനം ചെയ്‌തേക്കും. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്.

MOST READ: സ്പെഷ്യൽ എഡിഷൻ റാപ്റ്റർ തണ്ടറുമായി ഫോർഡ്; വിൽപ്പനക്ക് 4,500 യൂണിറ്റുകൾ മാത്രം

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

വിപണിയിലെ മറ്റ് പ്രീമിയം ഇലക്ട്രിക് മോഡലുകളില്‍ കണ്ടിരിക്കുന്ന പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ലും കമ്പനി ഉള്‍പ്പെടുത്തിയേക്കും.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. പ്രാദേശികമായി നിര്‍മ്മിക്കുന്നതുകൊണ്ട് വില പിടിച്ച് നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: അരങ്ങേറ്റത്തിന് സജ്ജം; ഡീലര്‍ഷിപ്പില്‍ എത്തിയ ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

വിപണിയില്‍ എത്തിയാല്‍ റിവോള്‍ട്ട് RV400, വില്‍പ്പനയ്‌ക്കെത്താനിരിക്കുന്ന ടോര്‍ഖ് T6X എന്നീ മോഡലുകളാകും മുഖ്യഎതിരാളികള്‍. അതേസമയം ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങികയാണ് ഒഖീനാവ.

Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ഒഖീനാവ്

ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. 2015 -ലാണ് ഒഖീനാവ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 21, 2020, 19:51 [IST]
English summary
Okinawa Oki100 Electric Motorcycle To Launch In 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X