മാരുതി എസ്-ക്രോസ് പെട്രോളും ജൂണിൽ, ബുക്കിംഗ് ആരംഭിച്ചു
ഡീസൽ മോഡലായി മാത്രം വിപണിയിൽ എത്തിയിരുന്ന മാരുതി എസ്-ക്രോസ് ബിഎസ്-VI കാലഘട്ടത്തിൽ പെട്രോൾ കരുത്തിലേക്ക് ചുവടുമാറ്റുകയാണ്. പുതിയ എഞ്ചിനുമായി വാഹനം ഉടൻ വിപണിയിലേക്ക് എത്തും.

അതിന്റെ ഭാഗമായി എസ്-ക്രോസിനായുള്ള ബുക്കിംഗും മാരുതി സ്വീകരിച്ചു തുടങ്ങി. 11,000 രൂപയാണ് മുൻകൂറായി ഈടാക്കുന്നത്. ഇപ്പോൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്.

മാരുതി സുസുക്കി ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് മോഡലുകളിലായിരിക്കും എസ്-ക്രോസ് പെട്രോൾ വിൽപ്പനക്ക് എത്തിക്കുക. കോംപാക്‌ട് എസ്‌യുവിയായ വിറ്റാര ബ്രെസയുടെ ചുവട് പിന്തുടർന്ന് ഒരു പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പമാകും എസ്-ക്രോസ് എത്തുക.
MOST READ: പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഈ വർഷം ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി എസ്-ക്രോസിന്റെ പെട്രോൾ വകഭേദത്തെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. നേരത്തെ വാഹനം വിപണിയിൽ ഇടംപിടിക്കേണ്ടതായിരുന്നു. എങ്കിലും കൊറോണ വൈറസ് വ്യാപനം കാറിന്റെ അരങ്ങേറ്റത്തെ വൈകിപ്പിക്കുകയായിരുന്നു.

വരാനിരിക്കുന്ന മാരുതി മോഡലിൽ ബിഎസ്-VI K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 6,000 rpm-ൽ പരമാവധി 104.69 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ കമ്പനിയുടെ പ്രോഗ്രസ്സീവ് സ്മാർട്ട് ഹൈബ്രിഡ് ഡ്യുവൽ ബാറ്ററി മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി അവതരിപ്പിച്ചേക്കും.
MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

മാരുതി എസ്-ക്രോസ് ഡീസലിൽ നിന്ന് വ്യത്യസ്തമായി പെട്രോൾ പതിപ്പിന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.

ഇത്രയും കാലം മാരുതി എസ്-ക്രോസ് ഓട്ടോമാറ്റിക്കിനായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഒടുവിൽ ഒരെണ്ണം ഉടൻ വാങ്ങാൻ കഴിയും. മൈലേജ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 20 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്‌തേക്കും.
MOST READ: പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

എസ്-ക്രോസിന്റെ പുറംമോടിയിലും ഇന്റീരിയറിലും ഒരു മാറ്റങ്ങളൊന്നും മാരുതി സുസുക്കി വരുത്തിയിട്ടില്ല. പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി കാറിന്റെ വിൽപ്പന തുടരും. ഇത് ഇതിനകം നെക്സ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

സവിശേഷതകളുടെ കാര്യത്തിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് നിയന്ത്രണം എന്നിവ പെട്രോൾ എസ്-ക്രോസിൽ ഇടംപിടിക്കും. മാരുതിയുടെ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ക്രോസ്ഓവറിന് ലഭിക്കും.
MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

മാരുതി എസ്-ക്രോസ് പെട്രോളിന് ഒമ്പത് ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ഈ മാസം വിപണിയിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ജൂണോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








