പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ലോക്ക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ നല്‍കിയതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 155 സര്‍വീസ് സെന്ററുകളും 118 ഷോറൂമുകളുടെയും പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചത്.

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ (SOP) ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ഷോറൂമുകളുടെയും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് സൗകര്യങ്ങള്‍ വിലയിരുത്തുമെന്നും ഉപകരണങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ഡീലര്‍ഷിപ്പുകളിലേക്ക് ഉപയോക്താക്കളും ജീവനക്കാരും എത്തുമ്പോഴും ടെസ്റ്റ് ഡ്രൈവുകളിലും, വില്‍പ്പന നടപടികളിലും, കാര്‍ സര്‍വീസിങ്ങിലും, റോഡ് ടെസ്റ്റുകളും, വാഹനം മടക്കി നല്‍കുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഹോണ്ട അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക അകലം പാലിക്കും. അതിനുപുറമെ, വര്‍ക്ക്‌ഷോപ്പുകളിലും ഡീലര്‍ഷിപ്പുകളിലും മുഴുവന്‍ സമയ ശൂചീകരണം ഉറപ്പാക്കുമെന്നും ഹോണ്ട വക്താവ് അറിയിച്ചു.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

ഹോണ്ടയില്‍ നിന്നുള്ള കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. കോണ്ടാക്ട്‌ലെസ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി വില്‍പ്പനയും മറ്റ് സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കും.

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

നിരവധി മോഡലുകളാണ് ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്നതോടെ ഈ മോഡലുകള്‍ വില്‍പ്പനയ്ക്ക് സജ്ജമാകും. പുതിയ ജാസിന്റെ അരങ്ങേറ്റവും ഉടനുണ്ടാകും.

MOST READ: തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

അടുത്തിടെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

നവീകരിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും പുത്തന്‍ ജാസിന് കരുത്തേകുക. 89 bhp കരുത്തും 110 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് ഹോണ്ട

നിലവിലെ മോഡല്‍ 2015-ലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ പതിപ്പ് വിപണിയില്‍ ലഭ്യമാകും. പുതിയ മോഡലിന്റെ ടീസര്‍ ചിത്രങ്ങള്‍ അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു.

More from DriveSpark

Article Published On: Wednesday, May 20, 2020, 20:40 [IST]
English summary
Honda Resumes Operations At 155 Car Dealerships Across India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X