പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

റഷ്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന പുതിയ ഫോക്‌സ്‌വാഗണ്‍ വെന്റോയും രാജ്യത്ത് വിൽക്കപ്പെടുന്ന പുതിയ സ്കോഡ റാപ്പിഡ് പോലെ ഒരു ലിഫ്റ്റ്ബാക്കാണ്. പുതിയ മോഡൽ കൂടുതൽ ഗംഭീരമായ രൂപകൽപ്പന അവതരിപ്പിക്കുന്നു.

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഡിസൈൻ ശൈലി വാഹനത്തിന് കൂടുതൽ പക്വതയുള്ള രൂപം നൽകുന്നു. പ്രൊഫൈൽ കൂടുതൽ ആകർഷകമാക്കാമായിരുന്നു എന്ന് അഭിപ്രായങ്ങൾ ഉയരാമെങ്കിലും, സെഡാന്റെ ഇന്റീരിയർ ഒരുപാട് മികച്ചതാണ്.

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

മാത്രമല്ല പുതിയ ഹൈടെക് ഉപകരണങ്ങളും ട്രെൻഡിയർ സ്റ്റൈലിംഗും ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന അകത്തളം ഉപഭോക്താക്കളെ തീർച്ചയായും ആകർഷിക്കും.

MOST READ: സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

വാഹനത്തിന്റെ പുറത്ത്, റഷ്യയ്ക്കും മറ്റ് CIS രാജ്യങ്ങൾക്കുമായുള്ള 2020 ഫോക്‌സ്‌വാഗണ്‍ വെന്റോയിൽ പൂർണ്ണ എൽഇഡി ഹെഡ്ലൈറ്റുകളും 16 ഇഞ്ച് അലോയ് വീലുകളും പൂർണ്ണ എൽഇഡി ടെയിൽ ലൈറ്റുകളും ഉൾക്കൊള്ളുന്നു.

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്റീരിയർ ഹൈലൈറ്റുകളിൽ 10.25 ഇഞ്ച് ആക്റ്റീവ് ഇൻഫോ ഡിസ്പ്ലേ കോൺഫിഗർ ചെയ്യാവുന്ന വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.0 ഇഞ്ച് കോമ്പോസിഷൻ മീഡിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുഎസ്ബി-C പോർട്ട് എന്നിവ ഉൾപ്പെടുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ വെർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിൽപ്പന ആരംഭിച്ച് ഹ്യുണ്ടായി

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ സ്കോഡ റാപ്പിഡിനെ പോലെ, പുതിയ ഫോക്‌സ്‌വാഗണ്‍ വെന്റോയും അതിന്റെ മുൻഗാമിയുടെ അതേ പഴയ PQ25 പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാണ്.

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന 90 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ MPI നാച്ചുറലി ആസ്പിറേറ്റഡ് (NA) നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് അടിസ്ഥാന എഞ്ചിൻ.

MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

1.6 ലിറ്റർ MPI NA നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് മിഡ് റേഞ്ച് എഞ്ചിൻ. ഇത് 110 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്നു.

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

1.4 ലിറ്റർ TSI ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ് ഏറ്റവും ഉയർന്ന എഞ്ചിൻ, ഇത് 125 bhp കരുത്തും 200 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് വാഹനം എത്തുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

പുതുതലമുറ വെന്റോ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതുതലമുറ ഫോക്‌സ്‌വാഗണ്‍ വെന്റോ ഇന്ത്യയ്ക്ക് ലഭിക്കും. വാഹനം 2022 -ൽ ഷോറൂമുകളിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, May 21, 2020, 16:28 [IST]
English summary
Volkswagen launched New gen Vento in Russia. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X