ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

വാഹന വ്യവസായം മുഴുവനായും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുകയാണ്. നാല് ചക്രവാഹനങ്ങൾ മാത്രമല്ല, ഇരുചക്രവാഹനങ്ങളും പരമ്പരാഗത ഇന്റേണൽ കമ്പഷൻ എഞ്ചിനുകളിൽ നിന്ന് ബാറ്ററി പായ്ക്കുകളിലേക്കും ഇലക്ട്രിക് മോട്ടോറുകളിലേക്കും മാറുന്നതിന് നേതൃത്വം നൽകുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെക്കുറിച്ച് പറയുമ്പോൾ, ഇതിയോടകം തന്നെ പൂർണ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും നമ്മുടെ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ ബ്രാൻഡുകളെല്ലാം നിരവധി ഇവി മോഡലുകളെ നിരത്തിലെത്തിക്കാൻ തയാറെടുക്കുകയാണ്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇന്ന് നിങ്ങൾക്ക് രാജ്യത്ത് വാങ്ങാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളെ നമുക്ക് പരിചയപ്പെടാം.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

1. ബജാജ് ചേതക് ഇലക്ട്രിക്

കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് തങ്ങളുടെ ശ്രേണിയിലെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതകിനെ വിൽപ്പനക്ക് എത്തിക്കുന്നത്. ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോഡലിന് 3.8 കിലോവാട്ട് അല്ലെങ്കിൽ 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇത് ലിഥിയം അയൺ ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നു. ഇത് ഇക്കോ മോഡിൽ 95 കിലോമീറ്റർ മൈലേജും സ്പോർട്ട് മോഡിൽ 85 കിലോമീറ്റർ മൈലേജുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ചേതക് ഇലക്ട്രിക് ഒരു പ്രീമിയം ഉൽ‌പ്പന്നമായാണ് വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. അതിനാൽ ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ‌ക്കൊപ്പം ഫെതർ ടച്ച് സ്വിച്ച് ഗിയർ, ഫുൾ-എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ചേതകിൽ ഉൾക്കൊള്ളുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

2. ഏഥർ 450

നിലവിൽ രാജ്യത്തിനായി ഇ-സ്കൂട്ടറുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഇന്ത്യൻ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പാണ് ഏഥർ എനർജി. 2018 ലാണ് 450 സ്‌കൂട്ടറുമായി വിപണിയിൽ എത്തുന്നത്. IP67 റേറ്റുചെയ്ത 2.4 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഏഥർ 450 യുടെ പ്രധാന ആകർഷണം.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇക്കോ മോഡിൽ 75 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ സ്പോർട്ട് മോഡിൽ പരിധി 55 കിലോമീറ്ററായി കുറയും. 1.13 ലക്ഷം രൂപയാണ് ഏഥർ 450 യുടെ ഓൺ റോഡ് വില. അതായത് ഈ പട്ടികയിലെ മറ്റ് സ്കൂട്ടറുകൾക്ക് മികച്ച എതിരാളിയാണ് ഇവൻ.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

3. ഏഥർ 450X

450 സ്കൂട്ടറിന്റെ പിൻ‌ഗാമിയായ 450X ഇലക്ട്രിക് സ്കൂട്ടർ അടുത്തിടെയാണ് ഏഥർ വിപണിയിൽ എത്തിച്ചത്. 3.3 കിലോവാട്ട് / 6 കിലോവാട്ട് മോട്ടോർ ആണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 26 Nm torque ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 450X ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 3.3 സെക്കൻഡ് മതിയാകും. 0-60 കിലോമീറ്റർ വേഗത 6.5 സെക്കൻഡിൽ കൈവരിക്കും.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

എല്ലാ അധിക സബ്‌സ്ക്രിപ്ഷൻ ചാർജുകളും ചേർത്തതിന് ശേഷം ഏഥർ 450X പ്ലസിന് 1.49 ലക്ഷം രൂപയും 450 എക്സ് പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

4. ടിവിഎസ് ഐക്യൂബ്

ബജാജ് ചേതക് ഇലക്ട്രിക് പുറത്തിറങ്ങി ദിവസങ്ങൾ കഴിഞ്ഞ് ഈ വർഷം ജനുവരി 25 നാണ് ടിവിഎസ് ഐക്യൂബിനെ വിപണിയിലെത്തിക്കുന്നത്. ടിവിഎസിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ 4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് വിപണിയിൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

കണക്റ്റുചെയ്‌ത ടെക്കിനൊപ്പം ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള സവിശേഷതകൾ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ലഭിക്കുന്നു. 75 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന ഐക്യൂബിന് 4.2 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1.15 ലക്ഷം രൂപയാണ് ഐക്യൂബിന്റെ ആമുഖ വില.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

5. ഹീറോ ഇലക്ട്രിക് ഒപ്റ്റിമ

ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് ഹീറോ ഇലക്ട്രിക് ഒപ്റ്റിമ. ഇതിന്റെ എക്സ്റ്റെൻഡഡ് റേഞ്ച് വകഭേദം കഴിഞ്ഞ വർഷം വിപണിയിൽ എത്തി. 68,721 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഒപ്റ്റിമയുടെ സ്റ്റാൻഡേർഡ് മോഡൽ പൂർണ ചാർജിൽ 50 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ എക്സ്റ്റെൻഡഡ് മോഡലിന് 110 കിലോമീറ്ററോളം മൈലേജ് ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, February 26, 2020, 17:10 [IST]
English summary
Top Five Electric Scooters To Buy In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X