ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R-ന്റെ ഇന്ത്യൻ അരങ്ങേറ്റവും ജൂണിൽ
ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ട്രീറ്റ് ട്രിപ്പിൾ കുടുംബത്തിന്റെ മിഡ്-സ്പെക്ക് വേരിയന്റായ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ 2020 ജൂണിൽ ഇന്ത്യയിലെത്തും. നേരത്തെ ഈ മോഡൽ ആഭ്യന്തര വിപണിയിൽ ഇടംപിച്ചിരുന്നില്ല.

മുമ്പ് ട്രയംഫ് ബേസ് എസ് മോഡലും സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ ഉയർന്ന വകഭേമായിരുന്ന ആർഎസ് പതിപ്പും മാത്രമായിരുന്നു ബ്രാൻഡ് നമ്മുടെ വിപണിയിൽ വാഗ്‌ദാനം ചെയ്തിരുന്നത്. ഇത്തവണ എസ്, ആർഎസ് മോഡലുകൾക്ക് പകരമായി ആർ, ആർഎസ് എന്നിവ വിൽപ്പനക്ക് എത്തിക്കാനാണ് ട്രയംഫിന്റെ പദ്ധതി.

എന്നാൽ അപ്പോഴും ഉയർന്ന ആർ മോഡലിനെ ഇന്ത്യയിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു. ഉയർന്ന ആർഎസ് വകഭേദം അവതരിപ്പിച്ചത് 765 സിസി എഞ്ചിനിലാണ്.
MOST READ: X-മാക്‌സ് 300-ന്റെ റോമ എഡിഷൻ അവതരിപ്പിച്ച് യമഹ, വിൽപ്പനക്ക് 130 യൂണിറ്റുകൾ മാത്രം

ആർഎസിന്റെ അതേ 765 സിസി ഇൻ-ലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആറിൽ പ്രവർത്തിക്കുന്നത്. പക്ഷേ അൽപ്പം വ്യത്യസ്തമായ ട്യൂൺ അവസ്ഥയിലാണ് ഇത് ഇടംപിടിക്കുന്നത്. ആർ പതിപ്പിൽ എഞ്ചിൻ 12,000 rpm-ൽ 116 bhp കരുത്തും 9,400 rpm-ൽ 77 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ആർഎസ് മോഡലിലേക്ക് എത്തുമ്പോൾ എഞ്ചിൻ കരുത്ത് 11,750 rpm-ൽ 121 bhp പവറും 9,350 rpm-ൽ 79 Nm torque ഉം സൃഷ്‌ടിക്കും. സവിശേഷതകളുടെ കാര്യത്തിൽ സ്ട്രീറ്റ് ട്രിപ്പിൾ ആർ പൂർണ കളർ ടിഎഫ്ടി സ്ക്രീനിനു പകരം ഒരു വലിയ അനലോഗ്- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉപയോഗിക്കുന്നു.
MOST READ: മാറ്റങ്ങളുമായി കവസാക്കി നിഞ്ച 1000SX വിപണിയിൽ; വില 10.79 ലക്ഷം രൂപ

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിക്ക് ഇന്ത്യയിൽ രണ്ട് വകഭേദങ്ങൾ വിൽപ്പനയ്‌ക്കെത്തും. ആർ മോഡൽ 2020 ജൂൺ പകുതിയോടെ വിപണിയിലെത്തുമ്പോൾ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ ആറിന് ഏകദേശം 10 ലക്ഷം രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ 2020 ജൂണിൽ ഒരു ആക്രമണാത്മക ഉൽപന്ന ശ്രേണി തന്നെയാകും വിൽപ്പനക്ക് എത്തിക്കുക. പ്രാഥമികമായി അവതരണം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കൊറോണ വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പദ്ധതിയെ ബാധിക്കുകയായിരുന്നു.
MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

ട്രയംഫിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ പുതിയ മോട്ടോർസൈക്കിൾ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച പതിപ്പായിരിക്കും. ഇന്ത്യയ്ക്കായി മൂന്ന് വേരിയന്റുകളിൽ ഇത് വാഗ്‌ദാനം ചെയ്യും. തുടർന്ന് ബോണവില്ലെ T100, ബോണവില്ലെ T120 എന്നിവയുടെ രണ്ട് പുതിയ 'ബ്ലാക്ക്' എഡിഷനും തുടർന്ന് പുതിയ സ്ട്രീറ്റ് ട്രിപ്പിൾ ആറും വിൽപ്പനക്ക് എത്തും.


Click it and Unblock the Notifications








