ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

ടൈഗര്‍ 850 നാളെ (2020 നവംബര്‍ 17) ആഗോളവിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

പുതിയ ബൈക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഈ ബൈക്ക് പുതിയ ടൈഗര്‍ 900 അടിസ്ഥാനമാക്കിയുള്ളതാണ്. ടൈഗര്‍ 900-നെ അപേക്ഷിച്ച് ടൈഗര്‍ സ്‌പോര്‍ട്ട് റേഞ്ച് മോട്ടോര്‍സൈക്കിളുകള്‍ക്ക് വ്യത്യസ്തമായ ഡിസൈന്‍ ഭാഷ നിര്‍മ്മാതാക്കള്‍ നല്‍കും.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

ഇരട്ട ഹെഡ്‌ലാമ്പ് സജ്ജീകരണം, വലിയ വിന്‍ഡ്സ്‌ക്രീനും ബൈക്കില്‍ പ്രതീക്ഷിക്കാം. സവാരി എര്‍ണോമിക്‌സ് സുഖകരമാകുമെങ്കിലും അതിന് ഒരു സ്‌പോര്‍ട്ടി അനുഭവം ഉണ്ടാകും. മെക്കാനിക്കലുകളുടെ കാര്യത്തില്‍, പുതിയ ടൈഗര്‍ 850, ടൈഗര്‍ 900-ല്‍ കാണുന്ന അതേ എഞ്ചിന്‍ ഉപയോഗിക്കും.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

ഈ എഞ്ചിന്‍ 8,750 rpm -ല്‍ 94 bhp കരുത്തും 7,250 rpm-ല്‍ 87 Nm torque ഉം സൃഷ്ടിക്കും. ശ്രേണിയില്‍ മത്സരം കൂടുതല്‍ ശക്തമാക്കുന്നതിന് ഏറ്റവും പുതിയ ഫീച്ചറുകളും ട്രയംഫ് ബൈക്കില്‍ അവതരിപ്പിക്കും.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

ഏഴ് ഇഞ്ച് കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, ഐഎംയു-പവര്‍ഡ് കോര്‍ണറിംഗ് എബിഎസ്, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ട്രയംഫ് ഷിഫ്റ്റ് അസിസ്റ്റ്, 6 റൈഡിംഗ് മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ചൂടായ ഗ്രിപ്പുകളും സീറ്റുകളും, മൊബൈല്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയെല്ലാം ബൈക്കിലെ ഫീച്ചറുകളായി ഇടംപിടിക്കും.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

പുതിയ ടൈഗര്‍ 850 വരും വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ടൈഗര്‍ 900 പതിപ്പിനേക്കാള്‍ വില കുറവായിരിക്കുമെന്നാണ് സൂചന.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

വിപണിയില്‍ എത്തിക്കഴിയുമ്പോള്‍ പുതിയ ട്രയംഫ് ടൈഗര്‍ 850 ബിഎംഡബ്ല്യു F 900 XR, അന്താരാഷ്ട്ര വിപണികളിലെ യമഹ ട്രേസര്‍ 900 എന്നിവയ്ക്കെതിരെ മാറ്റുരയ്ക്കും. ട്രൈഡന്റിന്റെ പ്രൊഡക്ഷന്‍ മോഡലിനെ അടുത്തിടെയാണ് ബ്രാന്‍ഡ് ആഗോളവിപണിയില്‍ അവതരിപ്പിച്ചത്.

MOST READ: മാഗ്നൈറ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി നിസാൻ

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

ഇത് ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ റോഡ്സ്റ്റര്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ്. നേരത്തെ ട്രൈഡന്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

ട്രയംഫ് ടൈഗര്‍ 850 ആഗോള അരങ്ങേറ്റം നാളെ

പുതിയ ട്രയംഫ് ട്രൈഡന്റ് ഒരു മിഡില്‍വെയ്റ്റ് റോഡ്സ്റ്റര്‍ മോഡലായിരിക്കും. അത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിക്ക് താഴെയായി ഇടംപിടിക്കുകയും ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Triumph Tiger 850 Global Debut Tomorrow. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X