ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

2020 ജൂണ്‍ മാസത്തെ വില വര്‍ധനവിന് പിന്നാലെ എന്‍ടോര്‍ഖിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ടിവിഎസ്. ഡ്രം, ഡിസ്‌ക്, റേസ് എഡീഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന മോഡലിന് 910 രൂപയാണ് ജൂണില്‍ കമ്പനി വര്‍ധിപ്പിച്ചത്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

ജൂലൈ മാസത്തില്‍ 1,000 രൂപയുടെ വര്‍ധനവാണ് കമ്പനി വീണ്ടും വരുത്തിയിരിക്കുന്നത്. ഇതോടെ മോഡലിന്റെ പ്രാരംഭ പതിപ്പിന്റെ വില 67,885 രൂപയായി. ഡിസ്‌ക് പതിപ്പിന് ഇനി 72,885 രൂപയും ഉയര്‍ന്ന പതിപ്പായ റേസ് എഡീഷന് 75,365 രൂപയും മുടക്കണം.

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

വില വര്‍ധവിന്റെ പിന്നിലെ കാരണം ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടില്ല. 2020 ഫെബ്രുവരി മാസത്തിലാണ് ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ എന്‍ടോര്‍ഖിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. ഈ ശ്രേണിയിലെ ജനപ്രീയ മോഡലാണ് എന്‍ടോര്‍ഖ്.

MOST READ: X3 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനത്തോടെയാണ് ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

124.8 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,000 rpm -ല്‍ 9.25 bhp കരുത്തും 5,500 rpm -ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കും. വില്‍പ്പന ആരംഭിച്ച് ഏഴുമാസത്തിനുശേഷം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെ മറികടക്കുകയുും മോഡലിന് സാധിച്ചിരുന്നു.

MOST READ: 2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

2019 സെപ്തംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 125 സിസി ശ്രേണിയില്‍ സുസുക്കി ആക്സെസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ്.

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, ഫോണ്‍ സിഗ്‌നല്‍ ദൃഢത, ഫോണ്‍ ബാറ്ററി ദൃഢത, റൈഡ് സ്ഥിതി വിവരക്കണക്കുകളും നല്‍കുന്നു.

MOST READ: പരിഷ്കരണത്തോടെ പുതിയ ഭാവത്തിൽ തിങ്ങളിൽ മഹീന്ദ്ര സ്കോർപ്പിയോ

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

അധികമായില്ല എന്‍ടോര്‍ഖ് 125 -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്. റേസ് എഡിഷനില്‍ രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ബിഎസ് VI എന്‍ടോര്‍ഖ് 125 വീണ്ടും വില വര്‍ധിപ്പിച്ച് ടിവിഎസ്

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, August 4, 2020, 13:28 [IST]
English summary
TVS Hiked BS6 NTorq 125 Price Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X