ബിഎസ് VI സ്പോര്‍ട്ട് വില വര്‍ധിപ്പിച്ച് ടിവിഎസ്
എന്‍ട്രി ലെവല്‍ മോഡലായ സ്പോര്‍ട്ട് ബിഎസ് VI -ന്റെ വില വര്‍ധിപ്പിച്ച് ടിവിഎസ്. ബിഎസ് VI -ലേക്ക് നവീകരിച്ച് ശേഷം ബൈക്കിന് ലഭിക്കുന്ന ആദ്യ വില വര്‍ധനവ് കൂടിയാണിത്.

കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ വിപണയില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലും 750 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ പുതുക്കിയ വില അനുസരിച്ച് കിക്ക് സ്റ്റാര്‍ട്ടിന് 52,500 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് മോഡലിന് 59,675 രൂപയും ഉപഭോക്താക്കള്‍ മുടക്കണം. അതേസമയം ബൈക്കിന്റെ ഫീച്ചറുകളിലോ, മെക്കാനിക്കള്‍ ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

109.7 സിസി ബിഎസ് VI എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8.29 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഇടംപിടിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ കൂടുതല്‍ മൈലേജും ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നു. പഴയ പതിപ്പിനെക്കാള്‍ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശ വാദം.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടൊയോട്ട

99 സിസി ആയിരുന്നു പഴയ ബിഎസ് IV എഞ്ചിന്‍. 7.48 bhp കരുത്തും 7.5 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്‍ സൃഷ്ടിച്ചിരുന്നത്. പുത്തന്‍ മോഡലിന്റെ ഭാരവും 1.5 കിലോഗ്രാം കൂടിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും 170 mm ല്‍ നിന്നും 175 mm ആയി വര്‍ദ്ധിപ്പിച്ചു.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ട്യൂബ്ലെസ്സ് ടയറുകളും പുതിയ ബൈക്കിന്റെ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.
MOST READ: നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

സുരക്ഷയ്ക്കായി മുന്നില്‍ 30 mm ഡ്രം ബ്രേക്കും പിന്നില്‍ 110 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. കോമ്പി ബ്രേക്ക് സംവിധാനവും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

വോള്‍കാനോ റെഡ്, മെര്‍ക്കുറി ഗ്രേ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ബ്ലാക്ക്/റെഡ്, വൈറ്റ്/പര്‍പ്പിള്‍, വൈറ്റ്/റെഡ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








