ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ മോഡലുകളായ അപ്പാച്ചെ RTR 160 4V, RTR 200 4V ബൈക്കുകളുടെ വില വർധിപ്പിച്ചു. കഴിഞ്ഞ വർഷം 2019 നവംബറിൽ ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

ഇപ്പോൾ RTR 160 4V, RTR 200 4V എന്നീ രണ്ട് മോഡലുകൾക്കും 1,000 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. അപ്പാച്ചെ സീരീസിന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിയതിനുശേഷം ലഭിച്ച ആദ്യ വില വർധനവാണിത്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

വിലയിലുണ്ടായ ഉയർച്ചയുടെ കാരണം ഇതുവരെ ടിവിഎസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ നാമമാത്രമായ ഈ വില വ്യത്യാസം മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയെ ബാധിച്ചേക്കില്ലെന്നാണ് കരുതുന്നത്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി നവീകരിച്ച് വിപണിയിൽ ഇടംപിടിച്ചപ്പോൾ രണ്ട് മോഡലുകളുടെയും ബിഎസ് VI എഞ്ചിനൊപ്പം ചേർത്ത പ്രധാന സവിശേഷതകളിലൊന്നാണ് ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ. സെഗ്‌മെന്റ് സവിശേഷതകളിൽ ഇത് ആദ്യത്തേതാണ്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

കുറഞ്ഞ വേഗതയുള്ള നഗര സവാരിക്ക് ഇത് സഹായിക്കുന്നുവെന്നും വളരെ സുഗമവും നിയന്ത്രിതവുമായ സവാരിക്ക് മോട്ടോർസൈക്കിളിനെ പ്രാപ്‌തമാക്കുന്നുവെന്നും ഹൊസൂർ ആസ്ഥാനമായുള്ള ടിവിഎസ് അവകാശപ്പെടുന്നു.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

എല്‍ഇഡി ഹെഡ്‌ലാമ്പും കമ്പനി നൽകിയത് സ്വാഗതാർഹമായിരുന്നു. ഒരു അഗ്രസീവ് ലുക്കിനൊപ്പം ത്രികോണ ആകൃതിയിലാണ് ഹെഡ്‌ലാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതോടൊപ്പം എല്‍ഇഡി ടെയില്‍ ലാമ്പുകളും, ഡേടൈം റണ്ണിങ് ലാമ്പുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

മൂന്ന് നിറങ്ങളില്‍ RTR 160 4V വിപണിയില്‍ എത്തുമ്പോള്‍ രണ്ട് നിറങ്ങളിലാണ് RTR 200 4V വിപണിയില്‍ ഇടംപിടിക്കുന്നത്. ടിവിഎസിന്റെ ബ്ലുടൂത്ത് കണക്‌ടിവിറ്റി സൗകര്യവും പരിഷ്ക്കരിച്ചെത്തുന്ന മോഡലുകളിൽ ലഭ്യമാണ്. ജനപ്രിയ സ്‌കൂട്ടറായ ജുപ്പിറ്റര്‍ ഗ്രാന്‍ഡെയ്ക്കും, എന്‍ടോര്‍ഖ് 125 -നും ഇതേ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് അപ്പാച്ചെ RTR 160 4V ക്ക് കരുത്തേകുന്നത്. ഇത് 8,250 rpm-ല്‍ 16 bhp കരുത്തും, 7,250 rpm-ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്‌പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

അതേസമയം 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് RTR 200 4V യിൽ ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. ഈ എഞ്ചിന്‍ 20 bhp കരുത്തും 16.8 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് ഈ മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

ടിവിഎസ് അപ്പാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമാണ് സസ്പെന്‍ഷൻ കൈകാര്യം ചെയ്യുന്നത്.

ബിഎസ്-VI അപ്പാച്ചെ മോഡലുകൾക്ക് വില വർധിപ്പിച്ച് ടിവിഎസ്

വിപണിയില്‍ ബജാജ് പള്‍സര്‍ NS200 ആണ് ടിവിഎസ് അപ്പാച്ചെ RTR 200 4V-യുടെ മുഖ്യ എതിരാളി. ഹോണ്ട CB ഹോർനെറ്റ്, ബജാജ് പൾസർ NS160, ഹോണ്ട യൂണികോൺ തുടങ്ങിയ മോഡലുകളാണ് RTR 160 4V-ക്ക് എതിരാളികൾ.

Most Read Articles

Malayalam
English summary
TVS increased prices of BS-VI Apache RTR models. Read in Malayalam
Story first published: Tuesday, March 3, 2020, 18:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X