ടിവിഎസ് എൻടോർഖിന്റെ ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ എൻടോർഖിന്റെ ബിഎസ്-VI വിപണിയിൽ എത്തി. നിലവിലെ മോഡലിനേക്കാൾ 6,513 രൂപയുടെ വർധനവുമായാണ് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

പുതിയ ബിഎസ്-VI ടിവിഎസ് എൻടോർഖ് 125 ന് 65,975 രൂപയാണ് പ്രാരംഭ വില. മിഡിൽ വേരിയന്റായ ഡിസ്ക്ക് പതിപ്പിന് 9,980 രൂപയുടെ വില വർധനവുണ്ടായപ്പോൾ ഉയർന്ന മോഡലായ റേസ് എഡിഷന് 7,530 രൂപയുടെ വർധനവ് മാത്രം ഉണ്ടായത് ശ്രദ്ധേയമായി.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

ടിവിഎസ് എൻടോർഖ് ബിഎസ്-VI ന്റെ ഫീച്ചറുകൾ കമ്പനി‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സാധാരണയായി ബിഎസ്-VI മോഡലുകളിൽ ഉണ്ടാകുന്ന പവർ കണക്കുകളുടെ വ്യത്യാസം യുവ ഉപഭോക്താക്കളുടെ പ്രിയ സ്കൂട്ടറിനും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

നിലവിൽ ബി‌എസ്-IV എൻടോർഖിന് 124.79 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5,500 rpm-ൽ പരമാവധി 10.5 Nm torque ഉം 7,500 rpm-ൽ 9.4 bhp പരമാവധി പവറും ഉത്പാദിപ്പിക്കുന്നു. ബി‌എസ്-VI മലിനീകരണത്തിന് അനുസൃതമാക്കുന്നതിന് കാർബ്യൂറേറ്റർ സംവിധാനം ഉപേക്ഷിച്ച് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലേക്ക് സ്കൂട്ടറിനെ ടിവിഎസ് നവീകരിച്ചു.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

അതോടൊപ്പം ഒരു പുതുക്കിയ എക്‌സ്‌ഹോസ്റ്റ് അസംബ്ലിയും എൻടോർഖിൽ ഉപയോഗിച്ചിരിക്കാം. ടിവി‌എസ് സ്കൂട്ടർ അതിന്റെ സവിശേഷതകളുടെ നീണ്ട പട്ടികയ്ക്ക് പേരുകേട്ടതാണ്.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

അതിൽ ടിവി‌എസ് സ്മാർട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ, നാവിഗേഷൻ അസിസ്റ്റ്, ലാസ്റ്റ് പാർക്ക് ചെയ്ത ലൊക്കേഷൻ അസിസ്റ്റ്, ഇൻകമിംഗ് കോൾ അലേർട്ട്, മിസ്ഡ് കോൾ അലേർട്ട്, ഓട്ടോ എസ്എംഎസ്, ഫോൺ സിഗ്നൽ ദൃഢത, ഫോൺ ബാറ്ററി ദൃഢത, റൈഡ് സ്ഥിതി വിവരക്കണക്കുകളും നൽകുന്നു.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

കൂടാതെ മറ്റ് ഫീച്ചറുകളിൽ 0-60 കിലോമീറ്റർ / മണിക്കൂർ ആക്സിലറേഷൻ ടൈമർ, ലാപ് ടൈമർ, പവർ / ഇക്കോ മോഡ് ഇൻഡിക്കേറ്റർ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

2018 ഫെബ്രുവരയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ എത്തിക്കുന്നത്. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ എത്തിച്ചത്. വിപണിയില്‍ എത്തിയതു മുതല്‍ വില്‍പ്പനയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ എൻടോർഖിനായി.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

2019 സെപ്റ്റംബര്‍ മാസത്തോടെ എന്‍ടോര്‍ഖിന്റെ 3.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഡിസംബറോടെ നാല് ലക്ഷം യൂണിറ്റെന്ന നാഴികക്കല്ലും കമ്പനി പിന്നിട്ടു.

ടിവിഎസ് എൻടോർഖ് ബിഎസ്-VI പതിപ്പും വിപണിയിൽ; വില 65,975 രൂപ

ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിന് 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 -ന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS NTorq BS-VI launched in India. Read in Malayalam
Story first published: Wednesday, February 12, 2020, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X