ഓട്ടോ എക്സ്പോ 2020: റേസിങ് സിക്സ്റ്റീസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി വെസ്പ
വെസ്പയുടെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് പിയാജിയോ. നിലവിലുള്ള SXL 150 അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പതിപ്പ്.

ഒരു ക്ലാസിക് റെഡ് & വൈറ്റ് ഡ്യുവൽ ടോൺ കളർ സ്കീമിൽ എത്തുന്ന സ്കൂട്ടർ ആകർഷകവും പക്വതയുമുള്ളതായി തോന്നുന്നു. വൈറ്റ് കളർ സ്കീമിൽ റേസിംഗ് പ്രചോദിത വരകൾ മുന്നിലും വശങ്ങളിലും പിന്നിലും കാണാം. ഫ്രണ്ട്, റിയർ സസ്പെൻഷൻ സ്പ്രിംഗുകളും ചുവപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

റിയർ വ്യൂ മിററുകൾ, ഹെഡ്‌ലൈറ്റ് കേസിംഗ്, സീറ്റ്, റബ്ബർ എന്നിവ കറുത്ത ഫിനിഷിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഗോൾഡൻ കളറിലുള്ള വീലുകൾ സ്കൂട്ടറിനെ കൂടുതൽ പ്രീമിയമാക്കുന്നു.

കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾക്കു പുറമെ, നിലവിലുള്ള SXL 150 സ്കൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ റേസിംഗ് സികിസ്റ്റീസ് ലിമിറ്റഡ് എഡിഷനിൽ മറ്റ് പ്രധാന മാറ്റങ്ങളൊന്നുമില്ല. പുതിയ സ്കൂട്ടറിന്റെ എഞ്ചിൻ ബിഎസ്-VI ന് അനുസർതമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. എങ്കിലും പവർ, ടോർഖ് ഔട്ട്‌പുട്ടുകളിൽ കാര്യമായ വ്യത്യാസമുണ്ടാകാൻ സാധ്യതയില്ല.

150 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ 7,600 rpm-ൽ 10.4 bhp കരുത്തും 5,500 rpm-ൽ 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. മോണോകോക്ക് ഫുൾ സ്റ്റീൽ ബോഡി ഉപയോഗിക്കുന്ന മുൻവശത്ത് സിംഗിൾ സൈഡ് ആം സസ്പെൻഷനും പിന്നിൽ ഡ്യുവൽ ഇഫക്റ്റ് ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുമാണ് ഉപയോഗിക്കുന്നത്.

മുൻവശത്ത് 200 mm വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കും പിന്നിൽ140 mm ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

മെച്ചപ്പെട്ട സ്റ്റൈലിംഗിനൊപ്പം റേസിംഗ് സികിസ്റ്റീസ് മോഡലിന് ഏകദേശം 5,000 രൂപയോളം വില അധികമായിരിക്കും. അതിനാൽ ഈ പതിപ്പിനായി ഏകദേശം 1.30 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും.


Click it and Unblock the Notifications








