വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന ഒരു ഫ്രഞ്ച് മോട്ടോർസൈക്കിൾ കമ്പനിയാണ് വോക്സാൻ. നിർമ്മാതാക്കൾ മുമ്പ്‌ ആന്തരിക ജ്വലന എഞ്ചിനുകൾ‌ ഉപയോഗിച്ച് മോട്ടോർ‌സൈക്കിളുകൾ‌ നിർമ്മിച്ചിരുന്നുവെങ്കിലും കാർ‌ ബ്രാൻ‌ഡായ വെൻ‌ചുരി 2010 -ൽ‌ വോക്സാൻ സ്വന്തമാക്കി, ഇപ്പോൾ‌ കമ്പനി ഇലക്ട്രിക് മോട്ടോർ‌സൈക്കിളുകളിൽ‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

എക്സോസ്കെലിട്ടൺ ചാസി അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ഇലക്ട്രിക് പവർ ക്രൂയിസറാണ് വോക്സാൻ വാട്ട്മാൻ. ഇത് മോട്ടോർസൈക്കിളിന്റെ നട്ടെല്ലായി മാറുന്നതിന് ബാഹ്യ ഫ്രെയിമും ബോഡി വർക്ക് ഘടകങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

വെൻ‌ചൂരിയുടെ ചില നാല്-വീൽ പ്രോജക്റ്റ് ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്‌പോർട്‌സ് കാർ രൂപകൽപ്പനയിലാണ് മോട്ടോർസൈക്കിൾ ഒരുങ്ങുന്നത്.

MOST READ: മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

നിർമ്മാതാക്കൾ സ്വന്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പവർ യൂണിറ്റിൽ പെർമെനന്റ് മാഗ്നെറ്റും ലിക്വിഡ് കൂളിംഗും ഉൾക്കൊള്ളുന്നു. ഇലക്ട്രിക് മോട്ടോർ 203 bhp കരുത്തും (150 കിലോവാട്ട്), 200 Nm torque ഉം പുറപ്പെടുവിക്കുന്നു.

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

6.0 സെക്കൻഡിനുള്ളിൽ 0-160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാട്ട്മാന് മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗത. 0-100 കിലോമീറ്റർ വേഗതയിൽ വെറും 3.4 സെക്കൻഡുകൾ കൊണ്ട് പിന്നിടും.

MOST READ: ജിംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

പവർ യൂണിറ്റിന്റെ കേസിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അലുമിനിയം പാനലുകളിൽ 12.8 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് വാട്ട്മാനിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

പൂർണ്ണ ചാർജിൽ ഏകദേശം 180 കിലോമീറ്റർ ദൂരം വാഹനം സഞ്ചരിക്കും. ലെവൽ ടു ചാർജറിൽ നിന്ന് 30 മിനിറ്റ് സമയം കൊണ്ട് ബാറ്ററിയുടെ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.

MOST READ: വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

പവർ ക്രൂയിസർ രൂപകൽപ്പനയും 200 Nm torque ഉം നിലത്ത് എത്തിക്കുന്നതിന് 240 mm പിൻ ടയറും 1,705 mm വീൽബേസും വാട്ട്മാൻ അവതരിപ്പിക്കുന്നു. 2013 -ൽ ആദ്യത്തെ വാട്ട്മാൻ കൺസെപ്റ്റ് വോക്സാൻ രൂപകൽപ്പന ചെയ്തു.

വാട്ട്മാൻ ഇലക്ട്രിക് പവർ ക്രൂയിസർ അവതരിപ്പിച്ച് വോക്സാൻ

ഇപ്പോൾ ബ്രാൻഡ് ഒരു സ്ട്രീംലൈൻ പതിപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് പുതിയ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ആ ശ്രമം 2021 ജൂലൈയിൽ ബൊളീവിയയിലെ സലാർ ഡി യുയുനി സോൾട്ട് ഫ്ളാറ്റുകളിൽ നടക്കും.

More from DriveSpark

Article Published On: Wednesday, July 8, 2020, 17:05 [IST]
English summary
Voxan Revealed All New Wattman Electric Power Cruiser. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X