ജിംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

കോം‌പാക്‌ട് ത്രീ-ഡോർ ഓഫ്-റോഡറായ സുസുക്കി ജിംനി 2018 ലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതൽ ഇന്നു വരെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

പുതിയ റിപ്പോർട്ടുകൾ പ്രകാരം മൈക്രോ എസ്‌യുവിയ്ക്ക് ഇപ്പോഴും വൻ ഡിമാന്റാണുള്ളത്. വാഹനം സ്വന്തമാക്കാനായി ആറ് മുതൽ 12 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി. വാസ്തവത്തിൽ ഈ വർഷത്തേക്കായി സുസുക്കി മാറ്റിവെച്ചിരുന്ന പുത്തൻ ജിംനി 2020 വർഷത്തേക്കായി പൂർണമായും വിറ്റഴിഞ്ഞു.

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ വിപണിയിൽ പ്രവേശിച്ച കുഞ്ഞൻ എസ്‌യുവിക്ക് അവിടെ നിന്നും മികച്ച പ്രതികരണം ലഭിച്ചതും കമ്പനിയെ ആശ്ച്വര്യപ്പെടുത്തിയിട്ടുണ്ട്. ജിംനിക്കായുള്ള ഓർഡറുകൾ ഇപ്പോഴും ശക്തമാണെന്ന് സുസുക്കിയുടെ ഓസ്‌ട്രേലിയൻ വക്താവ് കാർസ്‌ഗൈഡിനോട് വെളിപ്പെടുത്തി.

MOST READ: ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

പുതിയ ഉപഭോക്താക്കൾക്ക് ഇനി വാഹനം കൈകളിൽ എത്താൻ 2021 ജൂലൈ വരെ കാത്തിരിക്കേണ്ടിവരും. 2020 ഓട്ടോ എക്‌സ്‌പോയിൽ സുസുക്കി മൂന്ന് ഡോർ ജിംനി എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചത് ഇന്ത്യയിൽ മോഡലിനെ അവതരിപ്പിക്കുന്നതിലേക്ക് നയിച്ചേക്കും.

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

അടുത്ത വർഷത്തോടെ മാരുതി സുസുക്കിക്ക് പുതിയ മോഡൽ ഇന്ത്യൻ നിരത്തിലെക്കാൻ കഴിയുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജിംനിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കണോ എന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക തീരുമാനത്തിൽ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

ജിംനിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇത് സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാന്റിൽ ഉത്പാദിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

ഇന്ത്യയിൽ ഇത് വിജയകരമാക്കാൻ മാരുതി സുസുക്കി അഞ്ച് ഡോർ പതിപ്പ് നിർമ്മിക്കേണ്ടതുണ്ട്. ഇതിനായി ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കൾ പുതിയ നിക്ഷേപം നടത്തേണ്ടിവരും. നീളം കൂടുന്നതോടെ ജിംനിയുടെ ഹാൻഡിലിംഗിനെയും ഇത് ബാധിച്ചേക്കാം.

MOST READ: ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ചലഞ്ചർ ക്രൂയിസർ, ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

1.5 ലിറ്റർ K15B NA പെട്രോൾ നാല് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. നിലവിലുള്ള മുൻനിര മാരുതി സുസുക്കി മോഡലുകളിലുടനീളം ഇടംപിടിച്ചിരിക്കുന്ന ബിഎസ്-VI 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 103 bhp പവറിൽ 138 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇത് ജോടിയാക്കും. ബ്രാൻഡിന്റെ ഓൾഗ്രിപ്പ് പ്രോ ഫോർ-വീൽ ഡ്രൈവ് സിസ്റ്റം സാധ്യമാക്കിയ ഓഫ്‌-റോഡിംഗ് വൈദഗ്ധ്യത്തിലൂടെ ഏറെ പ്രശസ്‌തി നേടിയ കോംപാക്‌ട് ത്രീ ഡോർ എസ്‌യുവിയാണ് സുസുക്കി ജിംനി. ഇന്ത്യയിലെത്തിയാൽ വേഗം പ്രശസ്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Suzuki Jimny Off-roader SUV Sold Out For 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X