പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ടാറ്റയില്‍ നിന്നും ഉടന്‍ വിപണിയിലെത്താനിരിക്കുന്ന മോഡലാണ് ഗ്രാവിറ്റാസ്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് മോഡലിനെ നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുന്നത്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

എന്തായാലും ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പാണിതെന്നാണ് സൂചന. പതിവുപോലെ മുഴുവനായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

MOST READ: ഹോണ്ട CB300R വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു; ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം ഉടന്‍

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

മഹീന്ദ്ര XUV500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും എതിരാളികള്‍. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

അഞ്ച് സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്. ആറ്, ഏഴ് സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

MOST READ: ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ഹാരിയര്‍ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

Image Courtesy: 4x4 INDIA/Facebook

More from DriveSpark

Article Published On: Wednesday, July 8, 2020, 11:13 [IST]
English summary
Tata Gravitas Spotted Road Testing, Will Rival MG Hector Plus. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X