ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

പരമ്പരാഗതമായി, കോംപാക്ട് സെഡാനുകൾ മിഡിൽക്ലാസ് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുയോജ്യമായ ഏറ്റവും പ്രായോഗിക കാറുകളിൽ ഒന്നാണ്.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

വിശ്വാസ്യത, യാത്രാസുഖം, ഇടം, മിതത്വം എന്നിവ ഉപഭോക്താക്കൾ തടസ്സരഹിതമായ യാത്രാമാർഗത്തിനായി ആഗ്രഹിക്കുന്ന ചില വശങ്ങളായിരുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

എന്നാൽ കാലം മാറുന്നതും മില്ലേനിയലുകളുടെ കുതിച്ചുചാട്ടവും കാരണം, ചെറിയ കാറുകളിലും സ്പോർടി ഭാവത്തിന് ഒരു പുതിയ ആവശ്യകതയുണ്ടായി വരുന്നു.

MOST READ: ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

അത് നിറവേറ്റുന്നതിനായി, വാഹന നിർമ്മാതാക്കൾ അവരുടെ ചെറിയ സെഡാനുകളുടെ ഏറ്റവും പുതിയ തലമുറയെ ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് ചെറുതായി പരിഷ്കരിച്ചിരിക്കുകയാണ്.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഇവ പെർഫോമെൻസും മൈലേജും ഒരു പോലെ നൽകുന്നു. 20 ലക്ഷം രൂപ ബജറ്റിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ചില ടർബോ പെട്രോൾ സെഡാനുകൾ ഇതാ.

MOST READ: പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഹ്യുണ്ടായി വെർണ

ഇന്ത്യയിലെ 1.0 ലിറ്റർ ടർബോ പെട്രോൾ വിഭാഗത്തിൽ ചേരുന്ന ഏറ്റവും പുതിയ മോഡലാണ് 2020 ഹ്യുണ്ടായി വെർണ ഫെയ്‌സ്‌ലിഫ്റ്റ്.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ പെട്രോൾ മോട്ടോർ എന്നിവ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി (DCT) ഇണചേർന്ന് 6,000 rpm -ൽ 118 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

MOST READ: വിട്ടുകൊടുക്കാൻ തയാറല്ല, റോക്‌സർ ഉടച്ചുവാർത്ത് മഹീന്ദ്ര; ടീസർ ചിത്രം പുറത്ത്

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

കൂടാതെ 4,000 rpm -ൽ 172 Nm torque ഉം വാഹനം സൃഷ്ടിക്കുന്നു. ലിറ്ററിന് 19.2 കിലോമീറ്റർ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന SX(O) വേരിയന്റിൽ മാത്രമാണ് ഹ്യുണ്ടായി വെർണ ടർബോ വാഗ്ദാനം ചെയ്യുന്നത്.13.99 ലക്ഷം രൂപയാണ് സെഡാന്റെ എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

സ്കോഡ റാപ്പിഡ്

1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ പെട്രോൾ മോട്ടോർ ഉപയോഗിച്ചാണ് 2020 റാപ്പിഡ് സ്കോഡ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇത് 5,250 rpm -ൽ 108 bhp കരുത്തും 4,000 rpm -ൽ 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഈ എഞ്ചിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇണചേർന്നിരിക്കുന്നു. ലിറ്ററിന് 18.79 കിലോമീറ്റർ മൈലേജും സെഡാൻ നൽകുന്നു. സ്കോഡ റാപ്പിഡ് 1.0 TSI -യുടെ വില 7.49 ലക്ഷ രൂപയിൽ നിന്ന് ആരംഭിച്ച് 11.79 ലക്ഷം വരെ എത്തുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഫോക്‌സ്‌വാഗണ്‍ വെന്റോ

സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഫോക്‌സ്‌വാഗണ്‍ വെന്റോയും സ്കോഡ റാപ്പിഡും സമാനമായ മോഡലുകളാണ്. ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്കും 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ പെട്രോൾ മോട്ടോർ ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഇത് സ്കോഡ റാപ്പിഡിലെ അതേ പ്രകടനം കാഴ്ച്ചവയ്ക്കുന്നു. വെന്റോയിലും ഈ എഞ്ചിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇണചേരുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ലിറ്ററിന് 18.79 കിലോമീറ്റർ മൈലേജും വാഹനം നൽകുന്നു. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ വില 8.87 ലക്ഷം രൂപയിൽ ആരംഭിച്ച് 13.30 ലക്ഷം രൂപ വരെ പോകുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഹ്യുണ്ടായി ഓറ

കഴിഞ്ഞ വർഷം വിൽപ്പനയ്ക്കെത്തിയ ഹ്യുണ്ടായി ഓറ സബ് കോംപാക്ട് സെഡാനും 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റ് ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഹ്യുണ്ടായി ഓറ 6,000 rpm -ൽ 98 bhp കരുത്തും 4,000 rpm -ൽ 171 Nm torque ഉം പുറപ്പെടുവിക്കുന്നു. കൂടാതെ സ്റ്റാൻ‌ഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സുമായി ഇണചേരുന്നു.

ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

കോംപാക്ട് സെഡാൻ ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജ് നൽകുന്നു. ഹ്യുണ്ടായി ഓറ ടർബോ ടോപ്പ് എൻഡ് SX+ വേരിയന്റിൽ മാത്രമാണ് വിൽക്കുന്നത്. 8.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Turbo Petrol Sedans Under 20 Lakhs In Indian Market. Read in Malayalam.
Story first published: Wednesday, July 8, 2020, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X