പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഏറ്റവും പുതിയ എൻട്രി ലെവൽ മിഡിൽവെയ്റ്റ് സ്പോർട്സ് ബൈക്കായ CBR400R അവതരിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ജൂലൈ 31-ന് ജാപ്പനീസ് വിപണിയിലാകും മോഡൽ അരങ്ങേറ്റം കുറിക്കുക.

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

8,08,500 ജാപ്പനീസ് യെൻ അതായത് 5.61 ലക്ഷം രൂപയാണ് എൻട്രി ലെവൽ സ്പോർട്സ് ബൈക്കിനായി മുടക്കേണ്ടത്. പുതിയ ഗ്രാഫിക്സ് പോലുള്ള ചെറിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾക്ക് മാറ്റി നിർത്തിയാൽ ഏറ്റവും പുതിയ 2020 ഹോണ്ട CBR400R നിലവിലുള്ള പതിപ്പിന് സമാനമാണെന്നു തന്നെ പറയാം.

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

399 സിസി ലിക്വിഡ്-കൂൾഡ് ഡി‌എ‌എച്ച്‌സി ഇരട്ട സിലിണ്ടർ എഞ്ചിനാണ് 2020 ഹോണ്ട CBR400R സൂപ്പർ ബൈക്കിന് കരുത്തേകുന്നത്. ഇത് 45 bhp പവറിൽ 38 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്ലിപ്പർ ക്ലച്ച് അസിസ്റ്റും CBR400-ൽ ലഭ്യമാണ്. CBR400X അഡ്വഞ്ചർ ടൂററിന് സമാനമായ പവർ കണക്കുകൾ തന്നെയാണ് പിന്തുടരുന്നത്.

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഔട്ട്‌ലെറ്റ് എക്‌സ്‌ഹോസ്റ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രമീകരിക്കാവുന്ന ഫ്രണ്ട് ബ്രേക്ക് ലിവർ എന്നിവയാണ് മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഇത് പ്രധാനമായും ഒരു സ്പോർട്സ് ടൂററാണ്. ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഹോണ്ട CBR600R ഇൻലൈൻ-നാല് സ്‌പോർട്‌സ്ബൈക്കിന്റെ ശേഷി കുറഞ്ഞ മോഡലായി CBR400R-നെ കണക്കാക്കാം.

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

2020 ഹോണ്ട CBR400R ഇന്ത്യൻ വിപണിയിൽ ചുവടുവെക്കാനുള്ള സാധ്യതകൾ കുറവാണെങ്കിലും പുതിയ നാല് 500 സിസി ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിളുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

CMX500 റെബർ ക്രൂയിസർ, CB500F നേക്കഡ്, CBR500R ഫെയർ, CB500X അഡ്വഞ്ചർ-ടൂറർ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഇതിൽ ഹോണ്ട റിബൽ ശ്രേണി ആയിരിക്കും ആദ്യം വിപണിയിൽ ഇടംപിടിക്കുക എന്നാണ് അഭ്യൂഹങ്ങൾ.

പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

അതേസമയം ഹോണ്ട ഇന്ത്യയുടെ എൻട്രി ലെവൽ വിംഗ് വേൾഡ് ഉൽപ്പന്നമായ CB300R അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കംചെയ്തു. നിയോ-റെട്രോ സ്ട്രീറ്റ്ഫൈറ്റർ 2019 ഫെബ്രുവരിയിൽ ഒരു കംപ്ലീറ്റ്ലി നോക്കഡ് ഡൗൺ ഉൽ‌പ്പന്നമായി ആരംഭിച്ചത്.

Most Read Articles

Malayalam
English summary
2020 Honda CBR400R To Launch On July 31 In Japan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X