റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

പുതിയ റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എന്നിവയുടെ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ മോഡലുകളുടെ ഡെലിവറി ആരംഭിച്ചതായി ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ. ഇൻജീനിയം 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് രണ്ട് എസ്‌യുവികളിലും പ്രവർത്തിക്കുന്നത്.

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

പുതിയ റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എന്നിവ സവിശേഷതകളാൽ സമ്പന്നമായ S, സ്‌പോർട്ടിയർ R-ഡൈനാമിക് SE വേരിയന്റുകളിൽ ലഭ്യമാണ്. റേഞ്ച് റോവർ ഇവോക്ക് ആൻഡ് ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചതിനുശേഷം മികച്ച വിജയമാണ് എസ്‌യുവികൾ നേടിയതെന്ന് ജാഗ്വർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ഈ വർഷം ജനുവരിയിലാണ് JLR പുതിയ റേഞ്ച് റോവർ ഇവോക്ക് പുറത്തിറക്കിയത്. രണ്ട് വേരിയന്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുമാണ് എസ്‌യുവി വരുന്നത്. വെലാറിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുക്കുന്നത് ശ്രദ്ധേയമാണ്.

MOST READ: ഔഡി RS7 സ്‌പോർട്‌ബാക്ക് ജൂലൈ 16-ന് വിപണിയിൽ എത്തും

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ഡി‌ആർ‌എല്ലുകൾക്കൊപ്പം ഷാർപ്പ് ഓട്ടോമാറ്റിക് എൽ‌ഇഡി ഹെഡ് ലൈറ്റുകൾ, സ്മാർട്ട് ഫ്രണ്ട് മെഷ് ഗ്രിൽ, പുനർ‌രൂപകൽപ്പന ചെയ്ത ബമ്പറുകൾ, പുതിയ എൽ‌ഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഇവോക്കിന്റെ രൂപം എടുത്തുകാണിക്കുന്നു.

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

18 ഇഞ്ച് അലോയ് വീലുകളിൽ ഒരുങ്ങിയിരിക്കുന്ന എസ്‌യുവി പോപ്പ്- ഔട്ട് ഡോർ ഹാൻഡിലുകൾ നേടുകയും ചെയ്യുന്നു. ഇവോക്കിന്റെ അകത്തളത്തിൽ രണ്ട് ടച്ച്സ്ക്രീനുകളാണ് ഒരുങ്ങിയിരിക്കുന്നത്. ഒന്ന് മികച്ച 10 ഇഞ്ച് യൂണിറ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഉൾക്കൊള്ളുന്നു, മറ്റൊന്ന് രണ്ട് സോൺ എയർ കണ്ടീഷനിംഗിന്റെ നിയന്ത്രണ അടിത്തറയായി പ്രവർത്തിക്കുന്നു.

MOST READ: യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, എമർജൻസി ബ്രേക്ക് അസിസ്റ്റ്, ഹിൽ ഡിസന്റ് ആൻഡ് ഡിസെന്റ് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, പെർസ്ട്രിയൻ എയർബാഗ്, സെനറുകളുള്ള പിൻ ക്യാമറ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന നിരവധി സുരക്ഷാ സവിശേഷതകളും പുതിയ റേഞ്ച് റോവർ ഇവോക്കിൽ നിറഞ്ഞിരിക്കുന്നു.

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

അതേസമയം ഈ വർഷം ഫെബ്രുവരിലാണ് പുതിയ ഡിസ്കവറി സ്പോർട്ടുമായി JLR വിപണിയിൽ എത്തുന്നത്. ഭാവിയിൽ ഇലക്ട്രിക് പവറിലേക്ക് മാറാൻ തയാറാക്കുന്ന ഇവോക്ക് ട്രാൻ‌വേഴ്‌സ് ആർക്കിടെക്ചറിൽ നിർമിച്ച പുതിയ ഡിസ്കവറി സ്പോർട്ട് നിലവിൽ ബി‌എസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ പെട്രോൾ, ഡീസൽ ഇൻ‌ജെനിയം എഞ്ചിനുകളാണ് അവതരിപ്പിക്കുന്നത്.

MOST READ: ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് 2020 ഡിസ്കവറി സ്പോർട്ടിന്റെ ഗിയർബോക്സ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ എസ്‌യുവിയിൽ ഓൾവീൽ ഡ്രൈവ് ഓപ്ഷനും സ്റ്റാൻഡേർഡായി വരുന്നു.

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

പുതിയ ഡിസ്കവറി സ്പോർട്ടിൽ പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും പുതിയ ഗ്രില്ലും പുതിയ ഹെഡ് ലൈറ്റുകളും ഉണ്ട്. ഇനറീരിയറിൽ ഡാഷ്‌ബോർഡ് കൂടുതൽ ഡ്രൈവർ ഓറിയന്റഡ് ആക്കുന്നതിനായി പുനർനിർമിച്ചതും സ്വാഗതാർഹമാണ്. അതേസമയം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും സ്റ്റാൻഡേർഡായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

കൂടാതെ പവർ ബ്ലൈന്റുള്ള ഒരു പനോരമിക് കോൺട്രാസ്റ്റ് മേൽക്കൂരയും എസ്‌യുവിയുടെ പ്രത്യേകതയാണ്. പുതിയ ബി‌എസ്-VI റേഞ്ച് റോവർ ഇവോക്കിന്റെ വില 57.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം പരിഷ്ക്കരിച്ച ഡിസ്കവറി സ്പോർട്ടിന്റെ പ്രാരംഭ വില 59.99 ലക്ഷം രൂപയുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
JLR India Begun Deliveries Of BS6 Range Rover Evoque And Discovery Sport. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X