ഔഡി RS7 സ്‌പോർട്‌ബാക്ക് ജൂലൈ 16 -ന് വിപണിയിൽ എത്തും
പരിഷ്കരിച്ച RS7 സ്‌പോർട്‌ബാക്കിനെ ജൂലൈ 16 ലോഞ്ച് ചെയ്യാൻ ഒരുങ്ങിരിക്കുകയാണ് ഔഡി ഇന്ത്യ. ലോഞ്ചിന് ശേഷം വാഹനത്തിന്റെ ഡെലിവറികൾ അടുത്ത മാസം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

കാറിന്റെ വിലവിവരങ്ങൾ വിപണിയിൽ എത്തുന്നതിനോട് അനുബന്ധിച്ച് കമ്പനി പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇപ്പോൾ വാഹനത്തിന്റെ രണ്ടാം തലമുറയിലും, A7 സ്‌പോർട്‌ബാക്കിന്റെ ഈ സ്‌പോർട്ടിയർ പതിപ്പ് നാല്-ഡോർ കൂപ്പ് സ്റ്റൈലിംഗ് നിലനിർത്തുന്നു.
MOST READ: ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

കൂടാതെ വെന്റുകളുള്ള ഫ്രണ്ട് ബമ്പർ, ട്രപസോയിഡൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, വൈഡ് ബോഡി കിറ്റ്, ഇരട്ട ഓവൽ എക്‌സ്‌ഹോസ്റ്റുകളുള്ള റിയർ ബമ്പർ എന്നിവ RS7 -ന് ലഭിക്കുന്നു.

21 ഇഞ്ച് അലോയി വീലുകളാണ് കാറിൽ വരുന്നത്, ഉപഭോക്താക്കൾക്ക് 22 ഇഞ്ച് വലിയ റിം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിർമ്മാതാക്കൾ ഒരുക്കുന്നുണ്ട്.
MOST READ: ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

കാറിന്റെ ഇന്റീരിയറിൽ അൽകന്റാര ലെതർ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെന്റിനും ക്ലൈമറ്റ് കൺട്രോളുകൾക്കുമായി ഇരട്ട-ടച്ച്സ്ക്രീൻ എന്നിവയുണ്ട്.

4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് 2020 ഔഡി RS7 -ന്റെ ഹൃദയം. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇത് ജോടിയാക്കുന്നു. ഈ യൂണിറ്റ് 592 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എല്ലാ വീലുകളിലേക്കും പവർ അയയ്ക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ഇണചേരുന്നു. പുതിയ RS7 -ന് വെറും 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

2020 RS7 ലോഞ്ചിംഗിനെക്കുറിച്ച് ഔഡി ഇന്ത്യ സൂചന നൽകിയിരുന്നു. കാറിന്റെ ടീസർ ചിത്രം ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി. വാഹനത്തിന്റെ ബുക്കിംഗും നിലവിൽ ആരംഭിച്ചു.

അടുത്ത മാസം പുതുതലമുറ RS7 -ന്റെ ഡെലിവറികൾ ആരംഭിക്കാൻ കാർ നിർമ്മാതാക്കൾ തയ്യാറായിരുക്കുന്നതിനാൽ വിലകളും ഉടൻ തന്നെ പ്രഖ്യാപിക്കും.


Click it and Unblock the Notifications








