ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

വെറും നാല് ദിവസത്തിനുള്ളിൽ 34,000 വാഹനങ്ങൾ ലോക്ക്ഡൗൺ നിയമം ലംഘനത്തിനെ തുടർന്ന് മുംബൈ പൊലീസ് പിടിച്ചെടുത്തിരുന്നു.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

എന്നാൽ രസകരമെന്നു പറയട്ടേ ക്രമേണ ഈ വാഹനങ്ങൾ എല്ലാം അധികൃതർ അവയുടെ ഉടമസ്ഥർക്ക് തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണിപ്പോൾ. പാർക്കിംഗ് സ്ഥലത്തിന്റെ അഭാവവും ആഢംബര വാഹനങ്ങൾ മോഷ്ടിക്കപ്പെടാനുള്ള സാധ്യതയുമാണ് പൊലീസിന്റെ പ്രധാന തലവേദന.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

നിയന്ത്രണങ്ങളും മറ്റ് നിയമ നടപടികളും തുടരുമ്പോഴും, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ ജോഗേശ്വരി, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ (WEH) , ഖാർ ദണ്ഡ, LBS മാർഗ് എന്നിവ പോലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ശേഖരിച്ചിരുന്ന സ്ഥലങ്ങൾ അധികൃതർ ഒഴിപ്പിക്കുകയാണ്.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഓഫീസിലേക്ക് പോകുന്നതും മറ്റ് അവശ്യവസ്തുക്കൾക്കുമല്ലാതെ ആളുകൾ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്നത് വിലക്കുന്ന പുതിയ നിർദേശം പൊലീസ് അടുത്തിടെ കൊണ്ടുവന്നിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളിൽ ഭൂരിഭാഗവും കിഴക്ക്, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളവയാണ്.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

കസ്റ്റഡിയി എടുക്കപ്പെട്ട വാഹനങ്ങൾ തങ്ങളുടെ പക്കൽ കൂടുതൽ കാലം സൂക്ഷിക്കുന്നത് പ്രായോഗികമല്ല. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനോ തുരുമ്പെടുക്കുന്നതിനോ സാധ്യതയുണ്ട്.

MOST READ: ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഒരു വാഹന ഉടമ പിന്നീട് തങ്ങളുടെയടുത്ത് വാഹനങ്ങളുടെ കേടുപാടുകൾ സംബന്ധിച്ച പരാതിയുമായി വരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു വാഹനം പിടിച്ചെടുത്ത ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കുക എന്നതാണ് പൊലീസുകാരുടെ ആദ്യ ഓപ്ഷൻ.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഉദാഹരണത്തിന്, മുളുന്ദ് ചെക്ക് പോസ്റ്റിൽ പിടിച്ചെടുത്ത വാഹനങ്ങൾ മുളുന്ദ് ഈസ്റ്റിലെ നവഘർ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത്. പൊലീസുകാർക്ക് അവർ ജോലി ചെയ്യുന്ന പരിസരങ്ങളിൽ വാഹനങ്ങൾ നിരീക്ഷിക്കുന്നത് എളുപ്പമാണ്.

MOST READ: പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ സ്ഥലം പരിമിതമാണ്. LBS മാർ‌ഗ് സ്റ്റേഷനിൽ, നിരവധി വാഹനങ്ങൾ‌ ബസ് ഡിപ്പോയ്‌ക്ക് സമീപത്തും തുറന്ന സ്ഥലങ്ങളിലും പാർക്ക് ചെയ്തിരുന്നു.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ജോഗേശ്വരിയിൽ, WEH -ൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് കാവൽ നിൽക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ, പൊലീസ് കാറുകളിലോ ബന്ദോബാസ്റ്റ് ഡ്യൂട്ടിയിലുള്ള സ്റ്റാഫോ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് അല്ലെങ്കിൽ ഫ്ലൈ ഓവറുകൾക്ക് താഴെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നു.

MOST READ: ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ആഡംബര വാഹനങ്ങളായ മെർസിഡീസ്, ഔഡി, ബി‌എം‌ഡബ്ല്യു എന്നിവയെക്കുറിച്ച് തങ്ങൾക്ക് പ്രത്യേക ആശങ്കയുണ്ടായിരുന്നു. ഇവയിൽ ഏതെങ്കിലും ഒന്ന് മോഷണം പോയാൽ, അത് വകുപ്പിനെ വളരെയധികം ലജ്ജിപ്പിക്കും, അതിനാൽ ആഢംബര വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടുകൾക്കുള്ളിൽ മാത്രം സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഓരോ കേസിലും പ്രയോഗിക്കുന്ന ചാർജുകളെ ആശ്രയിച്ച് വാഹന ഉടമകൾക്ക് കോടതിയിൽ അപേക്ഷ നൽകാം അല്ലെങ്കിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സത്യവാങ്മൂലം നൽകാം.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

ഐ‌പി‌സി സെക്ഷൻ 188 പ്രകാരം ചാർജുകൾ ബാധകമാണെങ്കിൽ, വാഹന ഉടമസ്ഥൻ സ്വത്ത് മടക്കി കിട്ടുന്നതിന് കോടതിയിൽ ഒരു അപേക്ഷ നൽകേണ്ടതുണ്ട്.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

കോടതി അദ്ദേഹത്തിന് അനുകൂലമായി ഒരു ഉത്തരവ് നൽകി കഴിഞ്ഞാൽ, വാഹന ഉടമയ്ക്ക് തന്റെ കാറോ ബൈക്കോ തിരികെ ലഭിക്കാൻ പൊലീസിനെ സമീപിക്കാം.

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് തിരക്കിട്ട് തിരികെ നൽകി മുംബൈ പൊലീസ്

മറ്റ് സന്ദർഭങ്ങളിൽ, പൊലീസ് ബോണ്ട് ആവശ്യപ്പെടുന്നു. അതായത് വാഹനം വിട്ടയക്കാൻ 100 രൂപ സ്റ്റാമ്പ് പേപ്പറിൽ വാഹന ഉടമയിൽ നിന്ന് സത്യവാങ്മൂലം മേടിക്കുന്നു. ട്രാഫിക് പൊലീസ് ചലാൻ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, വാഹന ഉടമയ്‌ക്ക് പിഴയും നൽകേണ്ടിവരും.

Most Read Articles

Malayalam
English summary
Mumbai Police Returning Seized Vehicles During Lockdown To Respective Owners. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X