ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

2020 മാര്‍ച്ച് മാസത്തിലാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഹ്യുണ്ടായി തുടക്കം കുറിക്കുന്നത്. ക്ലിക്ക് ടു ബൈ എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോമിന് മികച്ച പ്രതീകരണമാണ് ലഭിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമാക്കി.

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം, ഈ പ്ലാറ്റ്‌ഫോം കമ്പനിയുടെ ഓണ്‍ലൈന്‍ റീട്ടെയില്‍ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഭാവിയിലെ റീട്ടെയില്‍ അനുഭവം നല്‍കുകകൂടിയാണ്. ഏകദേശം 600-ഓളം ഡീലര്‍ഷിപ്പുകളെയാണ് ഈ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

കമ്പനിയുടെ ഭാഗത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ ഏകദേശം 15 ലക്ഷം ആളുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്തി. 1,900 -ല്‍ അധികം ബുക്കിങ്ങുകളും 20,000 -ല്‍ അധികം രജിസ്ര്‌ടേഷനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു.

MOST READ: ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി അറിയിച്ചു.

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഓണ്‍ലൈന്‍ വില്‍പ്പനയിലെ ഫിനാന്‍സ് സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുമായി കമ്പനി സഹകരണം പ്രഖ്യാപിച്ചിരുന്നു. ബാങ്ക് സന്ദര്‍ശിക്കാതെ തന്നെ പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളും ഫിനാന്‍സ് സംബന്ധിച്ച കാര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ഇതുവഴി അറിയാന്‍ സാധിക്കും.

MOST READ: ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഡീലര്‍ഷിപ്പുകളില്‍ എത്താന്‍ പറ്റാത്തവര്‍ക്ക് ഈ സൗകര്യം കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കണം. ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന്‍ അവിടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

MOST READ: കാർ ഉടമകൾ ജാഗ്രതേ; സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് മോഷ്ടാക്കൾ സജീവം

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

ഇവിടെ കാര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

അതോടൊപ്പം തന്നെ കാര്‍ ഡെലിവറി ഓപ്ഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒന്നുകില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം അവര്‍ തെരഞ്ഞെടുക്കുന്ന ഡീലര്‍ഷിപ്പില്‍ എത്തി സ്വന്തമാക്കാം.

MOST READ: ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഓണ്‍ലൈന്‍ വില്‍പ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് 15 ലക്ഷം ആളുകള്‍

അതുമല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍ എത്തിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന നിലനിര്‍ത്തുന്നതിനും പുതുതലമുറ ഉപഭോക്താക്കളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Click To Buy Receives Over 1.5 Million Visitors. Read in Malayalam.
Story first published: Tuesday, July 7, 2020, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X