ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

2020 ഏപ്രില്‍ മാസത്തിലാണ് ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. അന്നുതന്നെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു.

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

എന്നാല്‍ ഇതുവരെ വാഹനത്തിന്റെ ഡെലിവറി മഹീന്ദ്ര ആരംഭിച്ചിട്ടില്ല. ലോക്ക്ഡൗണും, ഉത്പാദന കേന്ദ്രങ്ങള്‍ അടച്ചിട്ടതുമാണ് ഡെലിവറി വൈകാന്‍ കാരണം. കമ്പനിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തന്നെ ആള്‍ട്യുറാസ് G4 ബുക്ക് ചെയ്തവര്‍ക്ക് കൈമാറി തുടങ്ങുമെന്നാണ്.

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ ടു വീല്‍ ഡ്രൈവ് പതിപ്പിന് 28.69 ലക്ഷം രൂപയും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 31.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Variant BS4 Price BS6 Price Difference
2WD Rs 27.70 Lakh Rs 28.69 Lakh Rs 99,000
4WD Rs 30.70 Lakh Rs 31.69 Lakh Rs 99,000

MOST READ: കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

പഴയ പതിപ്പില്‍ നിന്നും 99,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ബിഎസ് VI -ലേക്ക് കമ്പനി നവീകരിച്ചത്. ഈ എഞ്ചിന്‍ 180 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിച്ചിരിക്കുന്നത്. പഴയ പതിപ്പിലെ ടോര്‍ഖും കരുത്തും തന്നെയാണ് പുതിയ പതിപ്പിലും. എഞ്ചിന്‍ നവീകരിച്ചെങ്കിലും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കമ്പനി വെളിപ്പെടുത്തി.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മ്മാണം. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍.

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ആഡംബരം നിറച്ചാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന് ഡ്രൈവര്‍ സീറ്റ്, ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

MOST READ: പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

ബിഎസ് VI ആള്‍ട്യുറാസ് G4 ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് മഹീന്ദ്ര

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V, സ്‌കോഡ കോഡിയാക്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ് തുടങ്ങിയവരാണ് ആള്‍ട്യുറാസ് G4 എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, July 7, 2020, 9:33 [IST]
English summary
BS6 Mahindra Alturas G4 Deliveries To Begin Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X