കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗൺ കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, നാല് മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥനും ചേർത്ത് ആറ് പുതിയ കാറുകൾ വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അനുമതി നൽകി. ഈ കാറുകൾക്ക് ഏകദേശം 1.37 കോടി രൂപയോളം ചെലവാകും.

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ആറ് കാറുകളും ഇന്നോവ ക്രിസ്റ്റ ഏഴ് സീറ്ററുകളാണ്, ഓരോന്നിനും 22.83 ലക്ഷം രൂപയോളം ചെലവ് വരും. ഇവ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡ്, അവരുടെ ഡെപ്യൂട്ടി (MoS) ബച്ചു കടു, കായിക മന്ത്രി സുനിൽ കേദാർ, ഡെപ്യൂട്ടി അദിതി തത്കരെ, വിദ്യാഭ്യാസ, കായിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആറാമത്തെ വാഹനം വകുപ്പിന്റെ ഔദ്യോഗിക ഉപയോഗത്തിനായി ഉപയോഗിക്കും.

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ശിവസേന നേതൃത്വം നൽകുന്ന മുൻഗണനകളെ പ്രതിപക്ഷമായ ബിജെപി ചോദ്യം ചെയ്തു.

MOST READ: ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവി ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഗെയ്‌ക്‌വാഡിനായി ഏഴ് സീറ്റർ മൾട്ടി യൂട്ടിലിറ്റി വാഹനം പ്രത്യേക കേസായി വാങ്ങാനുള്ള നിർദേശത്തിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സംസ്ഥാന ധനകാര്യ വകുപ്പിന്റെ വാഹന അവലോകന സമിതിയും അംഗീകാരം നൽകിയതായി ജൂലൈ 3 -ന് പുറത്തിറക്കിയ സർക്കാർ പ്രമേയം (അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

വാഹനച്ചെലവ്, ജിഎസ്ടി, രജിസ്ട്രേഷൻ ചാർജുകൾ, ആക്സസറികൾ എന്നിവ ഉൾപ്പെടുന്ന മൊത്തം 22,83,086 രൂപയാണ് വാഹനത്തിനായി അനുവദിച്ചത്.

MOST READ: പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയാകുന്നത് എങ്ങനെ എന്ന് അദ്ദേഹം ആരാഞ്ഞു.

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മാറ്റിവച്ചതായി ആരോപിക്കപ്പെടുന്ന ഒരു സമയത്ത് വാഹനങ്ങൾ വാങ്ങുന്നത് സർക്കാരിന്റെ മുൻഗണനയായിരിക്കുന്ന ത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

MOST READ: അരങ്ങേറ്റം കുറിച്ച് എം‌ജി ZS ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, മുഖംമിനുക്കൽ ഉടൻ ഇലക്‌ട്രിക് പതിപ്പിലേക്കും

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഇത്തരമൊരു സാഹചര്യത്തിൽ വാഹനങ്ങൾ വാങ്ങുന്നത് എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

കൊവിഡ് -19 ലോക്ക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ നാല് മാസത്തിനിടെ ഇതുവരെ മഹാരാഷ്ട്രയ്ക്ക് 50,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായിട്ടുണ്ട് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Most Read Articles

Malayalam
English summary
Maharashtra Govt Gives Permission To Buy 6 Cars Worth 1.37 Crores Amidst Covid Crisis. Read in Malayalam.
Story first published: Monday, July 6, 2020, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X