യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) തങ്ങളുടെ യാരിസ് സെഡാന്റെ V മാനുവൽ, VX മാനുവൽ, V CVT ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ നിശബ്ദമായി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു.

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

നേരത്തെ കമ്പനിക്ക് യാരിസ് സെഡാനിൽ ഏഴ് മാനുവൽ, ഏഴ് CVT ഓട്ടോമാറ്റിക് വേരിയന്റുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, മുകളിൽ പറഞ്ഞ വകഭേദങ്ങൾ കുറച്ചുകൊണ്ട്, കാറിന് ഇപ്പോൾ J (O), G (O), J, G , V (O) എന്നിങ്ങനെ അഞ്ച് മാനുവൽ പതിപ്പുകളും, J (O) CVT, G (O) CVT, J CVT, G CVT, V (O) CVT, VX CVT എന്നിങ്ങനെ ആറ് ഓട്ടോമാറ്റിക് പതിപ്പുകളുമാണുള്ളത്.

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

ഈ മൂന്ന് വകഭേദങ്ങൾ ഡീലിസ്റ്റ് ചെയ്യുന്നതിനുള്ള കാരണം ടൊയോട്ട ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് ടൊയോട്ട ഇന്ത്യ തങ്ങളുടെ മുഴുവൻ വാഹന നിരയുടെയും വില പരിഷ്കരിച്ചത്.

MOST READ: ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

യാരിസ് സെഡാന് പ്രത്യേകിച്ചും 10,000 രൂപ മുതൽ 12,000 രൂപ വരെ വില വർധനയുണ്ടായി. എന്നിരുന്നാലും, J, G വേരിയന്റുകളുടെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് യഥാക്രമം 1.68 ലക്ഷം രൂപയും, 1.20 ലക്ഷം രൂപയും വർധനവ് ലഭിച്ചു. വിലവർധനവിന് ശേഷം ടൊയോട്ട യാരിസിന് ഇപ്പോൾ 8.86 ലക്ഷം മുതൽ 14.30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുണ്ട്.

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

ടൊയോട്ട യാരിസ് ആദ്യമായി 2018 -മെയ് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീട് 2019 -ൽ കമ്പനി എല്ലാ വേരിയന്റുകൾക്കുമായി 'ഓപ്ഷണൽ' വകഭേദം അവതരിപ്പിച്ചു.

MOST READ: ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

അവ കുറഞ്ഞ സുരക്ഷാ സവിശേഷതകളുള്ള താങ്ങാനാവുന്ന വേരിയന്റുകളായിരുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, അലോയി വീലുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ, ഫാബ്രിക് (ഓപ്ഷണൽ ലെതർ) അപ്ഹോൾസ്റ്റേർഡ് സീറ്റുകൾ എന്നിവയുമായാണ് സെഡാൻ വരുന്നത്.

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

ഏഴ് എയർബാഗുകൾ (ഓപ്ഷണൽ പതിപ്പുകളിൽ മൂന്ന്), ABS+EBD, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഇൻഫ്രാറെഡ് കട്ട് ഓഫ് ഉപയോഗിച്ച് സൗരോർജ്ജം ആഗിരണം ചെയ്യുന്ന ഫ്രണ്ട് വിൻഡ്ഷീൽഡും ഉൾപ്പടെ സുരക്ഷാ സവിശേഷ പട്ടിക സമൃദ്ധമാണ്.

MOST READ: കൊവിഡ് പ്രതിസന്ധിയിലും 1.37 കോടി വിലമതിക്കുന്ന കാറുകൾ വാങ്ങാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

റൂഫിൽ ഘടിപ്പിച്ച എയർ-വെന്റുകൾ, എട്ട് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർ ഡ്രൈവർ സീറ്റ്, പിൻഭാഗത്തിന് ഫ്ലാറ്റ് ഫ്ലോർ, ഗ്ലാസ്-ഹൈ സോളാർ എനർജി അബ്സോർബിംഗ് (HSEA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും 7.0 ഇഞ്ച് ജെസ്റ്റർ കൺട്രോളുകളുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും വാഹനത്തിൽ വരുന്നു.

യാരിസിന്റെ മൂന്ന് വേരിയന്റുകൾ പിൻവലിച്ച് ടൊയോട്ട

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട യാരിസിന് കരുത്ത് പകരുന്നത്. ഇത് 108 bhp പരമാവധി കരുത്തും 140 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്റ്റെപ്പ് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി യൂണിറ്റ് ഇണങ്ങുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Removed 3 Variants Of Yaris Sedan In India. Read in Malayalam.
Story first published: Tuesday, July 7, 2020, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X