ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ബിഎസ് VI -ലേക്ക് നവീകരിച്ച എക്‌സ്പള്‍സ് 200T -യെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബൈക്ക് ഇടംപിടിക്കുകയും ചെയ്തു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ബൈക്കിന്റെ അവതരണം സംബന്ധിച്ച് വ്യക്തമായൊരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ബൈക്കിന്റെ സവിശേഷതകള്‍ കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയുള്ള 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും.

MOST READ: ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിങ് ലഭിക്കുന്നു. മാത്രമല്ല, എക്‌സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ഈ മാറ്റങ്ങള്‍ക്ക് പുറമെ, സാഹസിക-ടൂറിംഗ് മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ല. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നവീകരിച്ച പതിപ്പിന് 5,000 രൂപ വരെ വില വര്‍ധനവ് പ്രതീക്ഷിക്കാം.

MOST READ: ഹെക്‌ടർ പ്ലസിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് എംജി; എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്ത്

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ഹീറോ നിരയില്‍ നിന്ന് പിന്‍വലിച്ച ഇംപള്‍സിന് പകരക്കാരനാണ് പുതിയ എക്സ്പള്‍സ് 200 വിപണിയില്‍ എത്തുന്നത്. രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട് ഈ ബൈക്കിന്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

ഹൈ ടെന്‍സില്‍ സ്ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്സ്ഹോസ്റ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, ഫ്ളൈസ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് പ്ലേറ്റ് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകള്‍.

MOST READ: ട്രയംഫ് ടൈഗര്‍ 900 നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്പോക്ക് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് ബിഎസ് VI എക്‌സ്പള്‍സ് 200; അവതരണം ഉടനെന്ന് ഹീറോ

സുരക്ഷയ്ക്കായി മുന്നില്‍ 276 mm ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്സ്പള്‍സ് 200-ലുണ്ട്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Most Read Articles

Malayalam
English summary
Hero Xpulse 200 BS6 Listed On Official Website, Launching Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X