ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ ജൂലൈ 14 അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച മോഡലിന്റെ അവതരണം ഡിജിറ്റൽ പത്രസമ്മേളനത്തിലൂടെയാണ് നടക്കുക.

അവതരണത്തിന് മുന്നോടിയായി പുതിയ എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി. ഇതിന്റെ പുതിയ വീഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. GL ഓപ്ഷൻ GLS എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിൽ എത്തിക്കുക.

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

രണ്ട് വകഭേദങ്ങൾക്കും ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും എന്നത് സ്വാഗതാർഹമാണ്. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈനിലെ ചില മാറ്റങ്ങളാണ് എടുത്തുപറയേണ്ട പ്രധാന മാറ്റം.

MOST READ: ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

മുൻവശത്ത് ഒരു വലിയ കാസ്കേഡിംഗ് ഗ്രില്ലാണ് ശ്രദ്ധാകേന്ദ്രം. കൂടാതെ മുന്നിലും പിന്നിലും പുതുക്കിയ ബമ്പർ ഡിസൈൻ, പുതിയ ഹെഡ്, ടെയിൽ ലാമ്പുകൾ എന്നിവയും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു.

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വശങ്ങളിലേക്ക് നോക്കിയാൽ പുതിയ അലോയ് വീലുകൾ തന്നെയാണ് ആകർഷണം. പുതിയ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് 2,670 മില്ലീമീറ്റർ നീളമുള്ള വീൽബേസിലാണ് ഒരുങ്ങിയിരിക്കുന്നത്. വിശാലമായ എസ്‌യുവിയുടെ ഇന്റീരിയറുകൾക്ക് പുതുക്കിയ കളർ സ്കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കും.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പനയിലാണ് അകത്തളം കാണാനാവുക.

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, മൾട്ടി-ഫംഗ്ഷൻ പവർ സ്റ്റിയറിംഗ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, പനോരമിക് സൺറൂഫ് എന്നിവ മറ്റ് ഇന്റീരിയർ അപ്‌ഡേറ്റുകളിൽ ഉൾപ്പെടും.

MOST READ: ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെച്ച് കേരളം; എംജി ZS ഇവി ഡെലിവറി നിർവഹിച്ച് എറണാകുളം ജില്ലാ കലക്ടർ

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

സുരക്ഷാ സവിശേഷതകളിൽ പുതിയ ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിന് മൊത്തം ആറ് എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ് എന്നിവ ലഭിക്കുന്നു.

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

2.0 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനോടുകൂടി പുതിയ ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ GLS മോഡലിന്റെ ഡീസൽ പതിപ്പിലും ഓൾവീൽ ഡ്രൈവ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യും. 19 മുതൽ 25 ലക്ഷം രൂപ വരെയാണ് മുഖംമിനുക്കി എത്തുന്ന വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.

Image Courtesy: Dennis Kalyana/YouTube

More from DriveSpark

Article Published On: Monday, July 6, 2020, 19:34 [IST]
English summary
2020 Hyundai Tucson Facelift Arrives At Dealerships Launch On July. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X