ഹെക്‌ടർ പ്ലസിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് എംജി; എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളും പുറത്ത്
ഹെക്ടർ പ്ലസിനായുള്ള ബുക്കിംഗ് ആരംഭിച്ച് എംജി മോട്ടോർ ഇന്ത്യ. 50,000 രൂപ ടോക്കൺ തുകയായി നൽകി വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. ഈ മാസം തന്നെ ആഭ്യന്തര വിപണിയിൽ എസ്‌യുവി ഇടംപിടിക്കും.

സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ മൂന്ന് മോഡലുകളിലായിരിക്കും ഹെക്‌ടർ പ്ലസ് തെരഞ്ഞെടുക്കാൻ സാധിക്കുക. അഞ്ച് സീറ്റർ ഹെക്‌ടർ എസ്‌യുവിയിൽ ലഭ്യമാകുന്ന അതേ 1.5 സീറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ / ഹൈബ്രിഡ്, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ തന്നെയാകും പ്ലസ് വകഭേദം എത്തുക.

രണ്ട് പെട്രോൾ എഞ്ചിനുകളും പരമാവധി 143 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇവ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഡിസിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം ടർബോ ഓയിൽ-ബർണർ 170 bhp പവറിൽ 350 Nm torque സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രം ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുക.
MOST READ: മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ആറ് എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ടിപിഎംഎസ്, ഇപിബി, റിയർ ഡിസ്ക് ബ്രേക്കുകൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ഹെക്ടർ പ്ലസിലെ സുരക്ഷാ സവിശേഷതകൾ.സ്റ്റാൻഡേർഡ് ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ എംജി ഹെക്ടർ പ്ലസിന്റെ പുറംഭാഗത്തിന് നേരിയ മാറ്റങ്ങൾ കാണാൻ സാധിക്കും.

എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലോട്ടിംഗ് ലൈറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ, മുന്നിലും പിന്നിലും എൽഇഡി ഫോഗ് ലാമ്പുകൾ , എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, ക്രോംഡ് ഫ്രണ്ട് ഗ്രിൽ, വിംഗ് മിററുകളിൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ മെഷീൻ അലോയ് എന്നിവയാണ് എസ്‌യുവിയുടെ പ്രധാന സവിശേഷതകൾ.
MOST READ: കാത്തിരിപ്പിന് വിരാമിട്ട് പുതുതലമുറ സിറ്റി എത്തുന്നു; തീയതി വെളിപ്പെടുത്തി ഹോണ്ട

അകത്തളത്തിൽ ഒരുക്കിയിരിക്കുന്ന മധ്യനിര ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമാണ് ഹെക്‌ടർ ആറ് സീറ്ററിന്റെ ശ്രദ്ധേയമായ ഘടകം. മൂന്ന് വരി പ്രീമിയം എസ്‌യുവിക്ക് എക്‌സ്‌ക്ലൂസീവ് സ്‌മോക്ക്ഡ് സെപിയ ബ്രൗൺ ലെതർ സീറ്റുകളും ഇന്റീരിയർ കളറും ലഭിക്കും. മധ്യ വരി സ്ലൈഡുചെയ്യാനും ചായ്‌ക്കാനും കഴിയും. മാത്രമല്ല ഇതിന് വ്യക്തിഗത ആർം റെസ്റ്റും ലഭിക്കും.

ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതർ ഡ്രൈവർ ആംറെസ്റ്റ്, റിയർ റീഡിംഗ് ലൈറ്റുകൾ, നാവിഗേഷൻ, കോളിംഗ്, മ്യൂസിക്, TPMS ഇൻപുട്ട്, സ്മാർട്ട് സ്വൈപ്പ് ടെയിൽഗേറ്റ് എന്നിവയുള്ള 17.78 സെന്റിമീറ്റർ നിറമുള്ള മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പ്രധാന സവിശേഷതകൾ.
MOST READ: ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ഫോർ-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന കോ-ഡ്രൈവർ സീറ്റ്, ഹീറ്റഡ് ORVM, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ആറ്-ഘട്ടമായി ക്രമീകരിക്കാവുന്ന പവർ ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, 26.4 സെന്റിമീറ്റർ പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഹെക്‌ടർ പ്ലസിനെ കൂടുതൽ ആകർഷകമാക്കും.

തീർന്നില്ല, ഇൻഫിനിറ്റിയിൽ നിന്നുള്ള എട്ട് സ്പീക്കറുകളും ട്വീറ്ററുകളും അടങ്ങിയ ഓഡിയോ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, AI അടിസ്ഥാനമാക്കിയുള്ള വോയ്‌സ് കമാൻഡ്, ഇ-സിം പ്രവർത്തനക്ഷമമാക്കിയ കണക്റ്റീവ് സവിശേഷതകളും ക്ലൗഡ് അധിഷ്ഠിത പ്രവർത്തനങ്ങളും, പ്രീമിയം അപ്ലിക്കേഷനുകൾ, OTR അപ്‌ഡേറ്റുകൾ തുടങ്ങിയവയും ആറ് സീറ്ററിൽ എംജി വാഗ്‌ദാനം ചെയ്യും.
MOST READ: ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

ഗ്ലേസ് റെഡ്, ബർഗണ്ടി റെഡ്, സ്റ്റാരി ബ്ലാക്ക്, കാൻഡി വൈറ്റ്, അറോറ സിൽവർ എന്നിവയ്ക്കൊപ്പം പുതിയ സ്റ്റാർറി സ്കൈ ബ്ലൂ ആണ് എംജി ഹെക്ടർ പ്ലസിൽ വിൽക്കുന്ന കളർ ഓപ്ഷനുകൾ.


Click it and Unblock the Notifications








