പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

ഒക്ടാവിയായുടെ നാലാം തലമുറ പതിപ്പിനെ പോയ വര്‍ഷമാണ് യൂറോപ്പില്‍ സ്‌കോഡ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാവിയ RS -ന്റെ പുതിയ പതിപ്പിനെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി.

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഒക്ടാവിയ ആര്‍എസ് 245 പോലെ, പുതിയ മോഡലും കറുത്ത ഗ്രില്ലും സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും ഉള്ള സ്പോര്‍ടി എക്സ്റ്റീരിയറും അവതരിപ്പിക്കുന്നു. കാറിന് പിന്നില്‍ ലിപ് സ്പോയ്ലറും ഇരട്ട എക്സ്ഹോസ്റ്റ് ടിപ്പുകളും നല്‍കിയിട്ടുണ്ട്.

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

18 ഇഞ്ച് അല്ലെങ്കില്‍ 19 ഇഞ്ച് വലുപ്പത്തില്‍ ഡ്യുവല്‍-ടോണ്‍ അലോയി വീലുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അകത്തളത്തിലും കമ്പനി പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട. പുതിയ ഒക്ടാവിയ RS -ല്‍ മസാജ് ഫംഗ്ഷനോടുകൂടിയ സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം മറ്റ് ഫീച്ചറുകളെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

MOST READ: ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 14-ന്, എസ്‌യുവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

യൂറോപ്പ് സ്‌പെക്കില്‍ രണ്ട് എഞ്ചിന്‍ ഓപഷനുകള്‍ ലഭ്യമാകും. 2.01 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 241 bhp കരുത്തും 370 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

197 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തില്‍ ലഭ്യമാകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സില്‍ മാത്രമേ ഈ എഞ്ചിന്‍ ലഭ്യമാകൂ.

MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

സാധാരണ ഒക്ടാവിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍, RS മോഡലുകളുടെ ഉയരം 15 mm കുറയുന്നു. ഇലക്ട്രോണിക് അഡാപ്റ്റബിള്‍ സസ്‌പെന്‍ഷനോടുകൂടിയ ഡൈനാമിക് ചേസിസ് കണ്‍ട്രോള്‍ ഒരു ഓപ്ഷനായി ലഭ്യമാണ്. കൂടാതെ, പെട്രോള്‍ പതിപ്പില്‍ പരിമിതമായ സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ ലഭിക്കുന്നു.

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

അതേസമയം അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മോഡലുകളുടെ ഡെലിവറി നിര്‍മ്മാതാക്കള്‍ ആരംഭിച്ചു. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സെഡാനെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

MOST READ: പഴമക്കാരൻ കോബ്ര റോഡ്‌സ്റ്ററിന്റെ ലിമിറ്റഡ് എഡിഷൻ മോഡലുകൾ പുറത്തിറക്കി എസി കാർസ്

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

200 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കായി എത്തുന്നത്. 35.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് (ഡിജിഎസ്) ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഒക്ടാവിയ RS 245-ന് കരുത്തേകുന്നത്.

പുതുതലമുറ ഒക്ടാവിയ RS -നെ വെളിപ്പെടുത്തി സ്‌കോഡ

ഗ്യാസോലിന്‍ യൂണിറ്റ് 245 bhp പവറും 370 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും പരമാവധി 250 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുമെന്നും സ്‌കോഡ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, July 6, 2020, 20:03 [IST]
English summary
New-Gen Skoda Octavia RS Unveiled. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X