ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ചലഞ്ചർ ക്രൂയിസർ, ഈ വർഷം അവസാനത്തോടെ അരങ്ങേറ്റം
പോളാരിസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾ 2020 അവസാനത്തോടെ ആഭ്യന്തര വിപണിയിൽ പുതിയ ചലഞ്ചർ ക്രൂയിസറിനെ അവതരിപ്പിക്കും.

പോളാരിസ് ഇന്ത്യയുടെ പുതിയ തലവൻ ലളിത് ശർമയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് ചലഞ്ചറിന്റെ അരങ്ങേറ്റത്തെ കുറിച്ച് വ്യക്തമാക്കിയത്. മറ്റ് ബിഎസ്-VI കംപ്ലയിന്റ് മോഡലുകൾക്കൊപ്പമാണ് പുതിയ ക്രൂയിസർ ബൈക്കിനെയും രാജ്യത്ത് പരിചയപ്പെടുത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ബിഎസ്-IV ൽ നിന്ന് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഏറ്റവും മോശമായി ബാധിച്ച ഒരു ബ്രാൻഡാണ് ഇന്ത്യൻ മോട്ടോർസൈക്കിൾസിന്റേത്. കമ്പനിയുടെ രാജ്യത്തെ എല്ലാ മോഡലുകളും സിബിയു റൂട്ട് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്.
MOST READ: പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ചലഞ്ചർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മോഡലുകളെ യൂറോ 5 / ബിഎസ്-VI സവിശേഷതകളിലേക്ക് ഇനിയും പരിഷ്ക്കരിക്കാൻ ഇന്ത്യൻ മോട്ടോർസൈക്കിൾസിന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഈ വർഷം അവസാനത്തേടെ തങ്ങളുടെ പ്രീമിയം മോഡലുകളെല്ലാം പുതിയ ചട്ടങ്ങൾ പാലിച്ച് നിരത്തിലെത്തുമെന്നും കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ജൂലൈയിൽ വൻ ഡിസ്‌കൗണ്ടുമായി ഹോണ്ട

2019 ഒക്ടോബറിലാണ് ഇന്ത്യൻ ചലഞ്ചർ ക്രൂയിസറിനെ ആഗോളതലത്തിൽ അവതരിപ്പിച്ചത്. ഹാർലി ഡേവിഡ്‌സൺ റോഡ് ഗ്ലൈഡ് ശ്രേണിയെ നേരിടാൻ നിർമിച്ച ഒരു പുതിയ മോട്ടോർസൈക്കിളാണിത്. പവർ പ്ലസ് എന്ന പേരിൽ പുതുതായി വികസിപ്പിച്ച വി-ട്വിൻ എഞ്ചിനാണ് ചലഞ്ചറിന് കരുത്ത് പകരുന്നത്.

ക്രൂയിസറിന്റെ 1,769 സിസി ലിക്വിഡ്-കൂൾഡ്, 60 ഡിഗ്രി വി-ട്വിൻ 4 വാൽവ് സിലിണ്ടർ എഞ്ചിൻ 122 bhp കരുത്തിൽ 173.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: 100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ

ഇന്റഗ്രേറ്റഡ് ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹാർഡ്-കേസ് പന്നിയറുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, കീലെസ് ഇഗ്നിഷൻ, ക്രൂയിസ് കൺട്രോൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ബ്ലൂടൂത്തിനൊപ്പം 1000W മ്യൂസിക് സിസ്റ്റം എന്നിവ ചലഞ്ചറിലെ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ചലഞ്ചർ സ്റ്റാൻഡേർഡ്, ഡാർക്ക് ഹോഴ്‌സ്, ലിമിറ്റഡ് എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ 21 ലക്ഷം രൂപയിലായിരിക്കും പ്രീമിയം മോട്ടോർസൈക്കിളിന്റെ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








