100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ
പ്ലാറ്റിന 100 സിസിയുടെ നിര വിപുലീകരിച്ച് നിര്‍മ്മാതാക്കളായ ബജാജ്. ഈ ശ്രേണിയിലേക്ക് ബൈക്കിന്റെ ഡിസക് വകഭേദത്തെകൂടി അവതരിപ്പിച്ചാണ് നിര വിപുലീകരിച്ചിരിക്കുന്നത്.

നേരത്തെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തിയിരുന്നത്. ഇതില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട് (ES) പതിപ്പിനാണ് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത്. 59,373 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.

നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്സ്ഷോറൂം വില. ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
MOST READ: വാക്ക് പാലിച്ച് മസ്‌ക്; ടെസ്‌ല ഷോര്‍ട്‌സ് വില്‍പ്പനയ്‌ക്കെത്തി; വില കേട്ടാല്‍ ഞെട്ടും

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് 13 പ്രധാന മാറ്റങ്ങളുമായി ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്.

ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.77 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. 90 കിലോമീറ്ററാണ് ബൈക്കിന്റെ ഉയര്‍ന്ന വേഗപരിധി.
MOST READ: ജൂണിൽ സ്കോഡ വിറ്റഴിച്ചത് മൊത്തം 790 യൂണിറ്റുകൾ, ക്ലിക്കായി റാപ്പിഡ്

ഹാലോജന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സുഖകരമായ യാത്രയ്ക്ക് സോഫ്റ്റ് സീറ്റുകള്‍ എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്. 2020 ബജാജ് പ്ലാറ്റിന 100 പതിപ്പിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബൈക്കിന്റെ പരിഷ്‌ക്കരിച്ച മോഡലിന്റെ അളവുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 2,003 mm നീളവും 713 mm വീതിയും 1,100 mm ഉയരവും പഴയ പതിപ്പിന് സമാനമായി തുടരുന്നു.
MOST READ: 2020 BR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിച്ച് ഹോണ്ട

200 mm ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 116 കിലോഗ്രാം ഭാരം ഉണ്ട്. അതേസമയം ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലിന് 117.5 കിലോഗ്രാം ഭാരമാണുള്ളത്. കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS) പ്ലാറ്റിനയില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








