ജൂണിൽ സ്കോഡ വിറ്റഴിച്ചത് മൊത്തം 790 യൂണിറ്റുകൾ, ക്ലിക്കായി റാപ്പിഡ്
ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ 2020 ജൂണിൽ മൊത്തം 790 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നേടിയെടുത്തത്. 2019 ൽ ഇതേ കാലയളവിൽ വിൽപ്പന 987 യൂണിറ്റായിരുന്നു. അതായത് പ്രതിവർഷ വിൽപ്പനയിൽ കമ്പനി നേരിടുന്നത് 20 ശതമാനത്തിന്റെ ഇടിവാണ്.

എന്നാൽ 2020 മെയ് മാസത്തെ അപേക്ഷിച്ച് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് രേഖപ്പെടുത്തിയ 508 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വിൽപ്പന 56 ശതമാനമായി ഉയർന്നത് കമ്പനിക്ക് ആശ്വാസം നൽകുന്ന ഘടകമാണ്.

കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ മൊത്തം 1,17,000 പാസഞ്ചർ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. 2019 ജൂണിൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 47.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിസാൻ, ഫിയറ്റ് എന്നിവയേക്കാൾ മുന്നിൽ പന്ത്രണ്ടാം സ്ഥാനത്തെത്താനും സ്കോഡ സാധിച്ചിട്ടുണ്ട്.
MOST READ: കൊറോള ക്രോസ്; അരങ്ങേറ്റം ജൂലൈ ഒമ്പതിനെന്ന് ടൊയോട്ട

ജൂണിൽ വിറ്റഴിഞ്ഞ സ്കോഡയുടെ 790 യൂണിറ്റിൽ 577 യൂണിറ്റും സംഭവാന ചെയ്‌തത് സി-സെഗ്മെന്റ് വിഭാഗത്തിലെത്തുന്ന റാപ്പിഡ് സെഡാനാണ് എന്നത് ശ്രദ്ധേയമായി. 2019-ൽ ഇതേ കാലയളവിൽ കാറിന്റെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് റാപ്പിഡിന് സംഭിവിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ നിവിൽ വിൽപ്പനയ്ക്കെത്തുന്ന ഏതൊരു മോഡലിനും ലഭിച്ച ഏറ്റവും കുറവ് വിൽപ്പന ഇടിവ് സംഭവിച്ച മോഡൽ കൂടിയാണ് സ്കോഡ റാപ്പിഡ് എന്നതും ബ്രാൻഡിന് ആശ്വാസം നൽകുന്ന ഘടകമാണ്. ശ്രേണിയിൽ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയ്‌ക്കെതിരെയാണ് റാപ്പിഡിന്റ മത്സരം.
MOST READ: ഥാർ എസ്‌യുവിയുടെ നിർമാണ പതിപ്പിന്റെ പരീക്ഷണയോട്ടവുമായി മഹീന്ദ്ര

ഏറ്റവും കുറവ് വിൽപ്പനയിടിവ് നേരിട്ട രണ്ടാമത്തെ മോഡൽ ഹ്യുണ്ടായി ക്രെറ്റയാണ്. എന്നാൽ കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇന്ത്യൻ കാറും ഈ എസ്‌യുവിയാണ് എന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കുറച്ചു നാളുകളായി ജനപ്രീതി നഷ്ടപ്പെട്ടു വരുന്ന സി-സെഗ്മെന്റ് സെഡാൻ വിഭാഗം വരും മാസങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ എത്തിയ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വേർണ വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഹോണ്ട സിറ്റിക്ക് ഈ മാസം ഒരു പുതിയ തലമുറ ലഭിക്കുകയും ചെയ്യുന്നതിനാൽ സെഗ്‌മെന്റിന്റെ വിൽപ്പന നമ്പറുകൾ വരും മാസങ്ങളിൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
MOST READ: ഗ്രനേഡിയർ 4x4 എസ്‌യുവിയെ വെളിപ്പെടുത്തി ഇനിയോസ്

വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്കോഡ റാപ്പിഡിന്റെ പകരക്കാരൻ 2022 ൽ വിപണിയിൽ ഇടംപിടിക്കുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. അതുവരെ നിലവിലുള്ള മോഡൽ പ്രവർത്തിക്കും. ബിഎസ്-VI കംപ്ലയിന്റ് റാപ്പിഡ് 1.0 TSI കുറച്ചുകാലം മുമ്പാണ് വിൽപ്പനയ്ക്ക് എത്തിയത്. ഇതിന്റെ ബേസ് മോഡലിന് 7.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

റാപ്പിഡിന്റെ പുതിയ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ സി-സെഗ്മെന്റ് സെഡാനാണ് ബിഎസ്-VI സ്‌കോഡ റാപ്പിഡ്.


Click it and Unblock the Notifications








