ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

വിപണിയില്‍ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. A1, A1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക്ക് മോപ്പഡിനെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

A1 മോഡലിന് 2,999 യുവാന്‍ (31,685 രൂപ), A1 പ്രോ മോഡലിന് 3,999 യുവാനുമാണ് (52,826 രൂപ) വില. രണ്ട് മോഡലുകളുടെയും ബാറ്ററികളിലും ഫീച്ചഫുകളിലും വ്യത്യാസമുണ്ടെന്നും ഷവോമി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഹീമോ H1 എന്ന് ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചാണ് പുതിയ വിപ്ലവത്തിന് ഷവോമി തുടക്കമിട്ടത്.

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

ബേസിക്ക് സസ്‌പെഷന്‍ഷനോടുകൂടിയ 16 ഇഞ്ച് ടയറുകളാണ് ഇരുമോഡലിലും എത്തിയിരിക്കുന്നത്. മുന്‍വശത്ത് ചെറിയ ആപ്രോണും അതില്‍ തന്നെ എല്‍ഇഡി ഹെഡ്‌ലാമ്പും ഒരുങ്ങിയിട്ടുണ്ട്. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഇലക്ട്രിക്ക് സൈക്കിള്‍ എത്തിയിരിക്കുന്നത്.

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

സീറ്റിന് താഴെയായി ഇലക്ട്രിക്ക് ബാറ്ററിയും സ്ഥാനം പിടിച്ചിട്ടുണ്ട്. കാലുകള്‍ വെയ്ക്കുന്നതിനായി ഇടുങ്ങിയ ഫുട്‌ബോര്‍ഡും സൈക്കിളില്‍ നല്‍കിയിട്ടുണ്ട്. 55 കിലോയാണ് ഈ ഇലക്ട്രിക്ക് സൈക്കിളിന്റെ ഭാരം.

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

768 വാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് A1 മോഡലില്‍ വരുന്നത്. ഇത് 60 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട്. 960 വാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് A1 പ്രോയുടെ കരുത്ത്. 70 കിലോമീറ്റര്‍ മൈലേജാണ് ഇതില്‍ കമ്പനി അവകാശപ്പെടുന്നത്,

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

25 കിലോമീറ്ററാണ് പരമാവധി വേഗത. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പെഡലുകള്‍ ഉപയോഗിക്കാമെന്നതും ഇലക്ട്രിക്ക് സൈക്കിളിന്റെ സവിശേഷതയാണ്. സൈക്കിളില്‍ നിന്നും ഊരി മാറ്റി ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

രണ്ട് മോഡലുകള്‍ക്കും എല്‍ഇഡി ഹെഡ്‌ലാമ്പും ടിഎഫ്ടി (TFT) കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കും. A1 പ്രോയ്ക്ക് ടച്ച്സ്‌ക്രീനും വോയിസ് കണ്‍ട്രോള്‍ ഫീച്ചറും ലഭിക്കും. ഇന്‍ബില്‍റ്റ് എച്ച്ഡി ക്യാമറയും സൈക്കിളുകളുടെ സവിശേഷതയാണ്.

Most Read: ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെച്ച് ജീപ്പ്

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

ഹീമോ H1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സൈക്കിളിന് 425 യുഎസ് ഡോളറാണ് (ഏകദേശം 30,520 രൂപ) വില. മറ്റ് സൈക്കിളുകളില്‍ നിന്നും വേറിട്ട രീതിയിലാണ് ഇതിന്റെ ഡിസൈന്‍. മടക്കി ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന രീതിയിലാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Most Read: ഇന്ത്യൻ നിരത്തുകളിൽ നിന്ന് മൺമറഞ്ഞു പോയ ചില ബൈക്കുകൾ

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

അതായത് ആവശ്യം വരുമ്പോള്‍ ബാഗ് തുറന്ന് പുറത്തെടുക്കാം. സീറ്റില്‍ കയറിയിരുന്ന് ഓടിച്ചുപോകാം എന്ന് ചുരുക്കം. ഫ്രെയിം, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍, സീറ്റ് എന്നിവ മടക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Most Read: കൊവിഡ്-19; രോഗികളെ കൊണ്ടുപോകുന്നതിനായി ബസ് പരിഷ്കരിച്ച് ഇന്ത്യൻ സൈന്യം

ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിച്ച് ഷവോമി; വില 31,685 രൂപ

മുഴുവനായി മടക്കിയാല്‍ ഒരു ബാക്ക്പാക്കില്‍ ഒതുങ്ങുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 13 കിലോയാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക്ക് സൈക്കിളിന്റെ ആകെ ഭാരം. ഷവോമി തന്നെ ഇതിനായി ഒരു കെയ്‌സും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Tuesday, March 31, 2020, 20:34 [IST]
English summary
Xiaomi A1 Electric Moped Launched At Rs 31,633. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X