ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

യമഹ മോട്ടോർ ഇന്ത്യ ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ചിരിക്കുകയാണ്, വാഹനത്തിന്റെ പരിഷ്കരിച്ച വിലവിവര പട്ടിക ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. യമഹ ഫാസിനോ 125 FI ഡ്രം ബ്രേക്ക് പതിപ്പിന് ഇപ്പോൾ 67,230 രൂപയാണ് പ്രാരംഭ വില.

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

സ്കൂട്ടറിന്റെ പതിപ്പികളിലുടനീളം വിലവർധനവ് ബാധകമാണ്, മോഡലിന് ഇപ്പോൾ 800 രൂപ കൂടുതൽ ചെലവേറിയതാണ്. ഫാസിനോ 125 FI കഴിഞ്ഞ വർഷം ഡിസംബറിൽ 66,430 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

ഈ വർഷം ആദ്യം 110 സിസി സ്കൂട്ടറുകൾ നിർത്തലാക്കിയതുമുതൽ ഇന്ത്യയിലെ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലാണിത്. പുതിയ ഫാസിനോ 125 FI -യ്ക്കുള്ള ഡെലിവറികൾ 2020 ഫെബ്രുവരിയിൽ കമ്പനി ആരംഭിച്ചിരുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവ് തീരും വരെ വാഹന വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കില്ല

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

വിലവർധനവ് ഒഴികെ, പുതിയ സ്കൂട്ടർ മാറ്റമില്ലാതെ തുടരുന്നു. 125 സിസി ബ്ലൂ കോർ സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്ടഡ് എഞ്ചിൻ 8 bhp കരുത്തും 9.7 Nm torque ഉം വികസിപ്പിക്കുന്നു.

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

113 സിസി മോഡലുകളേക്കാൾ 30 ശതമാനം കൂടുതൽ കരുത്തുറ്റതാണ് പുതിയ മോട്ടോർ എന്നും യമഹ പറയുന്നു. ഇന്ധനക്ഷമത 16 ശതമാനം വർധിപ്പിച്ചു, ലിറ്ററിന് 58 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

പുതിയ ഭാരം കുറഞ്ഞ ഫ്രെയിമിലാണ് യമഹ ഫാസിനോ 125 നിർമ്മിച്ചിരിക്കുന്നത്. ഇത് വെറും 99 കിലോഗ്രാം ഭാരം നിലനിർത്തുന്നു. ഇപ്പോൾ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറാണിത്.

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

നഗര സാഹചര്യങ്ങളിൽ മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ട്രാഫിക് മോഡ് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം കമ്പനി ഒരുക്കിയിരിക്കുന്നു. പുതിയ ഹോണ്ട സ്കൂട്ടറുകൾക്ക് സമാനമായ വൺ-ടച്ച് സൈലന്റ് സ്റ്റാർട്ട് സവിശേഷതയ്ള്ള സൈലന്റ് സ്റ്റാർട്ടർ മോട്ടോർ ജനറേറ്റർ എന്നിവയും യമഹ ഫാസിനോ 125 FI -യിൽ ലഭ്യമാണ്.

MOST READ: ഉടമകൾ ആശങ്കപ്പെടേണ്ടന്ന് ഫിയറ്റ്, പാർട്‌സിന് പ്രശ്‌നമുണ്ടാകില്ല!

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

125 സിസി പതിപ്പിൽ ഫാസിനോയുടെ ആഹ്ലാദകരമായ സ്റ്റൈലിംഗ് യമഹ നിലനിർത്തിയിട്ടുണ്ട്, ഇത് ആദ്യം തന്നെ സ്കൂട്ടറിനെ ജനപ്രിയമാക്കി. പുതിയ രൂപകൽപ്പന പതിപ്പിനെ ആശ്രയിച്ച് അഞ്ച് ശോഭയുള്ള കളർ ഓപ്ഷനുകളും ധാരാളം ക്രോമും ഘടകങ്ങൾ ഉപയോഗിച്ച് കണ്ണുകൾക്ക് ഇമ്പമുള്ളതായി തുടരുന്നു.

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച്, മൾട്ടി-ഫംഗ്ഷൻ കീ, മടക്കാവുന്ന ഹുക്ക്, യുഎസ്ബി ചാർജിംഗ് എന്നിവയും യമഹ ഫാസിനോ 125 FI -യിലെ മറ്റ് സവിശേഷതകളാണ്.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

ഫാസിനോ 125 FI -യുടെ വില വർധിപ്പിച്ച് യമഹ

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ സിംഗിൾ ഷോക്കും ഉൾപ്പെടുന്നു. ഓപ്‌ഷണലായി മുന്നിൽ ഡിസ്ക് ബ്രേക്ക് വരുന്ന വാഹനത്തിൽ 12 ഇഞ്ച് വീലുകളാണ് വരുന്നത്. ഹോണ്ട ആക്ടിവ 125, സുസുക്കി ആക്സസ് 125, ഹീറോ ഡെസ്റ്റിനി 125 എന്നിവയുമായി യമഹ ഫാസിനോ 125 FI മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Fascino 125 Fi Gets A Price Hike. Read in Malayalam.
Story first published: Friday, April 17, 2020, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X