വിൽപ്പനയിൽ എൻടോർഖിനെ മറികടന്ന് പുത്തൻ യമഹ ഫാസിനോ
ഇന്ത്യയിലെ സ്‌കൂട്ടർ ശ്രേണിയിൽ അടുത്തിടെ ജനപ്രിയമായ വിഭാഗമാണ് 125 സിസി മോഡലുകളുടേത്. ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സ്‌കൂട്ടറാണ് ടിവിഎസ് എൻടോർഖ്.

പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കി വിപണിയിൽ എത്തിയ മോഡലാണ് എൻടോർഖ്. എന്നാൽ ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ നോക്കുമ്പോൾ അതിശയകരമായ ഒരു മാറ്റമാണ് കാണാൻ സാധിക്കുന്നത്.

മറ്റൊന്നുമല്ല, യമഹ അടുത്തിടെ അവതരിപ്പിച്ച ഫാസിനോ 125 ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ടിവിഎസ് എൻടോർഖ് 125 ന്റെ വിൽപ്പനയെ മറികടന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സ്‌കൂട്ടറാണ് ഫാസിനോ. 25,709 യൂണിറ്റാണ് യമഹ വിപണിയിൽ നിന്നും സ്വന്തമാക്കിയത്. അതേസമയം ടിവിഎസ് വിറ്റത് 22,804 യൂണിറ്റ് എൻടോർഖും.

ഈ വർഷം ജനുവരിയിൽ 20,644 യൂണിറ്റുകൾ വിറ്റ് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ഫാസിനോയിക്ക് 11,647 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാനായത്. രണ്ട് സ്കൂട്ടറുകളും വ്യക്തിഗതമായി പ്രതിമാസ വിൽപ്പനയിൽ വളർച്ച പ്രകടമാക്കിയിട്ടുണ്ടെങ്കിലും, ഫാസിനോ 125 ന്റെ പുരോഗതി ഗണ്യമായി വർധിച്ചു.

110 സിസി പതിപ്പിന്റെ പിൻഗാമിയായി 2019 ഡിസംബറിലാണ് ജാപ്പനീസ് നിർമാതാക്കളായ യമഹ മോഡലിനെ പുറത്തിറക്കുന്നത്. ഇത് ഇന്ത്യയിലെ 125 സിസി സ്കൂട്ടർ വിഭാഗത്തിൽ കമ്പനിയുടെ പ്രവേശനത്തെ അടയാളപ്പെടുത്തി.

തുടർന്നുള്ള ദിവസങ്ങളിൽ, സ്‌പോർട്ടിയർ, ഫങ്കിയർ റേ Z 125, സ്ട്രീറ്റ് റാലി 125 എന്നിവയും ബ്രാൻഡ് പുറത്തിറക്കി. എന്നിരുന്നാലും, ഫാസിനോ 125-ന്റെ ക്ലാസിയും ഫാമിലി സ്കൂട്ടർ രൂപകൽപ്പനയും സ്വഭാവവും മികച്ച സ്വീകാര്യത വിപണിയിൽ നിന്നും ലഭിച്ചു.

പുതിയ എഞ്ചിൻ 8.2 bhp കരുത്തിൽ 9.7 Nm torque സൃഷ്ടിക്കാൻ പ്രാപ്തമാണ്. കൂടാതെ 2020 പതിപ്പ് 58 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇത് പഴയ ബിഎസ്-IV പതിപ്പിനേക്കാൾ 16% കൂടുതലാണ്.

ടിവിഎസ് എൻടോർഖിനെ സംബന്ധിച്ചിടത്തോളം, മികച്ച ക്ലാസ് സവിശേഷതകളുള്ള യുവാക്കളെ അടിസ്ഥാനമാക്കിയുള്ള പെർഫോമൻസ് സ്കൂട്ടറാണിത്. 2018 ഫെബ്രുവരിയിൽ അവതരിപ്പിച്ചതു മുതൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 125 സിസി സ്കൂട്ടറുകളിൽ ഒന്നായി ഇത് തുടരുന്നു.

സ്‌പോർടി സ്റ്റൈലിംഗ്, ഷാർപ്പ് ഹാൻഡിലിംഗ് ഡൈനാമിക്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സമഗ്രമായ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള ആധുനിക സവിശേഷതകൾ എന്നിവ ഇതിന് അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ട്.

യമഹ ഫാസിനോ 125 കൂടാതെ ഫെബ്രുവരിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് സ്കൂട്ടറുകളുടെ പട്ടികയിലെ മറ്റ് മോഡലുകളിൽ 26,494 യൂണിറ്റ് വിൽപ്പനയോടെ ഹോണ്ട ഡിയോ നാലാം സ്ഥാനത്തെത്തി. ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആകസസ് 125 എന്നിവ യഥാക്രമം 31,440, 50,103 യൂണിറ്റുകളുമായി മൂന്നാമത്തെയും രണ്ടാമത്തെയും സ്ഥാനങ്ങൾ സ്വന്തമാക്കി.

അതേസമയം, ഹോണ്ട ആക്‌ടിവ 6G, 125 മോഡലുകൾ 22,961 യൂണിറ്റുകളുടെ വിൽപ്പനയോടെ സ്കൂട്ടർ ശ്രേണിയിൽ കാലങ്ങളായി തുടരുന്ന ആധിപത്യം ഹോണ്ട തുടർന്നു.


Click it and Unblock the Notifications








