റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

യമഹ എയറോക്സ് 155 മോട്ടോജിപി എഡിഷൻ ഇന്തോനേഷ്യയിൽ പുറത്തിറക്കി. സ്റ്റൈലിഷും ആകർഷകവുമായ 155 സിസി സ്കൂട്ടറിന് 29.5 ദശലക്ഷം IDR വിലയുണ്ട്, ഇത് ഇന്ത്യൻ കറൻസിയിൽ 1.53 ലക്ഷം രൂപയായി മാറുന്നു.

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

ഇന്തോനേഷ്യയിലെ മോട്ടോജിപി പ്രേമികളെ ആകർഷിക്കുന്നതിനായിട്ടാണ്, യമഹ എയറോക്സ് 155 -ന്റെ പുതിയ മോട്ടോജിപി എഡിഷൻ അവതരിപ്പിച്ചത്.

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

യമഹയും മോൺസ്റ്റർ എനർജിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഈ പ്രത്യേക ലിവറി. R25, R15, കൂടാതെ മറ്റു പല യമഹ ഉൽപ്പന്നങ്ങളിലും ഇത് കണ്ടെത്താൻ കഴിയും.

MOST READ: മുഖംമിനുക്കാൻ ബിഎംഡബ്ല്യു; 5 സീരീസ്, 6 സീരീസ് ജിടി ഫെയ്‌സ്‌ലിഫ്റ്റുകൾ അടുത്തവർഷം ഇന്ത്യയിലേക്ക്

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

സാധാരണ എയറോക്സ് 155 -ഉം അതിന്റെ മോട്ടോജിപി പതിപ്പും തമ്മിലുള്ള വ്യത്യാസം ബാഹ്യ രൂപത്തിലുള്ള മാറ്റത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

2019 -ൽ യമഹയുടെ മോട്ടോജിപി റേസ് മെഷീനുകളിൽ നാം കണ്ട വളരെ ജനപ്രിയമായ ബ്ലാക്ക് & ബ്ലൂ നിറങ്ങളുടെ സംയോജനമാണ് മോട്ടോജിപി എഡിഷനിൽ വരുന്നത്. അലോയി വീലുകൾ, എക്‌സ്‌ഹോസ്റ്റ്, റിയർ കൗളിംഗ്, ഫ്രണ്ട് ഏപ്രണിന്റെ ചില ഭാഗങ്ങൾ എന്നിവ പോലുള്ള സ്‌കൂട്ടറിന്റെ നിരവധി ഭാഗങ്ങൾ ഇരുണ്ട ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

MOST READ: സെൽറ്റോസിനായി സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് കിയ; കൂടെ ടർബോ ഡിസിടി സോഫ്റ്റ്‌വെയർ അപ്ഡേറ്റും

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

ഇത് മൊത്തത്തിലുള്ള സ്പോർട്ടിനെസ് വർധിപ്പിക്കുന്നു. കൂടാതെ, മോൺസ്റ്റർ എനർജി ലോഗോകളുടെയും ബ്ലൂ നിറത്തിലുള്ള ഷേഡുകളുടെയും സാന്നിധ്യം സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു. പുതിയ എയറോക്സ് 155 -ന് ഒരു ഗോൾഡൺ യമഹ ചിഹ്നവും ലഭിക്കുന്നു, ഇത് സ്കൂട്ടറിന് പ്രത്യേക മൂല്യവും പ്രത്യേകതയും നൽകുന്നു.

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

സ്‌പോർടി ബോഡി ഡിസൈനോടുകൂടിയ മോട്ടോർബൈക്ക് മാത്രമല്ല, സാധാരണ മോട്ടോജിപി റേസിംഗ് ലിവറിയും ആഗ്രഹിക്കുന്ന ഇന്തോനേഷ്യൻ മോട്ടോജിപി പ്രേമികളുടെ പ്രതീക്ഷകൾക്ക് ഉത്തരം നൽകുന്നതിനാണ് പുതിയ എയറോക്‌സ് 155 മോട്ടോജിപി എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത് എന്ന് യമഹ അധികൃതവർ വ്യക്തമാക്കി.

MOST READ: പൊലീസ് വാഹനങ്ങൾക്കും നിയമം ബാധകം; ബുൾബാറുകളും വിൻഡോ കർട്ടനുകളും പാടില്ലെന്ന് ലോക്നാഥ് ബെഹ്റ

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

മോട്ടോർ സൈക്കിൾ റേസിംഗിലെ ഏറ്റവും ഉയർന്ന ഗ്രേഡിൽ മത്സരിക്കുന്നതിൽ യമഹ മോട്ടോജിപി റൈഡേർസിന്റെ ചാമ്പ്യൻ സ്പിരിറ്റും ഈ പ്രത്യേക എഡിഷൻ പ്രതിഫലിപ്പിക്കുന്നു.

റേസിംഗ് പ്രേമികൾക്കായി എയറോക്സ് 155 മോട്ടോജിപി എഡിഷൻ പുറത്തിറക്കി യമഹ

അടുത്തിടെ 2021 യമഹ എൻമാക്സ് 155 മലേഷ്യയിൽ സമാരംഭിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 8,998 IDR (INR 1.62 ലക്ഷം) വിലയ്ക്കാണ് ഇത് എത്തുന്നത്. ഈ വിലയിൽ റോഡ് ടാക്സ്, ഇൻഷുറൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ഉൾപ്പെടുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Launched Aerox 155 MotoGP Edition For MotoGP Fans. Read in Malayalam.
Story first published: Thursday, December 17, 2020, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X