ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് പുത്തൻ നാല് മോഡലുകൾ

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ അഞ്ച് ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളാണ് യമഹ. വാഹന നിർമാതാക്കളുടെ നിരയിൽ നിലവിൽ നിരവധി മോട്ടോർസൈക്കിളുകളും സ്‌കൂട്ടറുകളും ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

ഇതുകൂടാതെ ജാപ്പനീസ് ബ്രാൻഡ് സമീപഭാവിയിൽ വ്യത്യസ്ത സെഗ്‌മെന്റുകളിൽ നിരവധി മോഡലുകളും പരിചയപ്പെടുത്താനും ഒരുങ്ങുകയാണ്. നിലവിൽ യമഹ മോട്ടോർ കമ്പനി വിവിധ സെഗ്‌മെന്റുകളിലായി നാല് പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അവ ഏതെല്ലാമാണെന്ന് നമുക്ക് പരിചയപ്പെടാം.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

1. XSR 155

ഏറെനാളായി ചർച്ച ചെയ്യപ്പെടുന്ന മോഡലുകളിൽ ഒന്നാണ് യമഹയുടെ രാജ്യാന്തര വിപണിയികളിലെ നിറസാന്നിധ്യമായ XSR 155. റെട്രോ സ്റ്റൈൽ മോട്ടോർസൈക്കിളിനെ ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സെഗ്മെന്റ് ആരംഭിക്കാനാണ് ഇപ്പോൾ യമഹയുടെ പദ്ധതി.

MOST READ: പശ്ചിമ ബംഗാളിൽ സംസ്ഥാന ബസ് സർവ്വീസുകൾ പുനരാരംഭിച്ച് റെഡ്ബസ്

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

XSR 155 ആഭ്യന്തര വിപണിയിൽ എത്തിയാൽ രാജ്യത്ത് വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന റെട്രോ ബൈക്കായി ഇത് മാറും. യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് XSR 155 റെട്രോ മോഡലും ഒരുങ്ങിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റ്, സിംഗിൾ പീസ് സീറ്റ് അടങ്ങിയ ബൈക്കിന്റെ രൂപകൽപ്പന അതിന്റെ റെട്രോ അപ്പീലിനെ വർധിപ്പിക്കുന്നു.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

യമഹ R15 V3-യുടെ അതേ 155 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് SOHC 4-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് XSR 155 പതിപ്പിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 18.6 bhp കരുത്തിൽ 14.1 ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 6 സ്പീഡ് ഗിയർ‌ബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

MOST READ: രാജ്യത്തെ ആദ്യ കൊവിഡ് മൊബൈൽ ടെസ്റ്റ് ലാബ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

2. പുതിയ R3

ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ യമഹയുടെ നിരയിൽ നിന്നും പിൻമാറിയ മോഡലാണ് YZF R3. കാര്യമായ വിൽപ്പന നേടാൻ സാധിക്കാതെ പോയതും ബൈക്കിനെ പിൻവലിക്കാൻ കമ്പനി പ്രേരിതരായി.

MOST READ: സുസുക്കി GSX-S300 ചൈനീസ് വിപണിയിൽ പുറത്തിറക്കി

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

3. എൻമാക്സ് 155

ഇന്തോനേഷ്യൻ വിപണിയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചതോടെ യമഹ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുന്ന മോഡലാണ് എൻമാക്‌സ് 155. അടുത്തിടെയായി രാജ്യത്ത് വർധിച്ചുവരുന്ന മാക്‌സി സ്‌കൂട്ടറുകളോടുള്ള പ്രേമം ഈ മസ്കുലർ സ്കൂട്ടറിന്റെ കടന്നുവരവിന് അടിവരയിടുന്നു.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

R15 V3.0 മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്ന അതേ 155 സിസി VVA-സജ്ജീകരിച്ച യൂണിറ്റാണ് മാക്സി സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വ്യത്യസ്ത, ട്യൂണിലാണ് ഗിയർലെസ് മോഡലിൽ എഞ്ചിൻ നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

മാക്‌സി സ്‌കൂട്ടർ 15.36 bhp കരുത്തും 13.9 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ട്രാക്ഷൻ കൺട്രോൾ, വൈ കണക്റ്റ് - യമഹയുടെ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ഇന്തോനേഷ്യയിൽ എൻമാക്സ് എത്തുന്നത്.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

4. 250 സിസി അഡ്വഞ്ചർ ബൈക്ക്

റോയൽ എൻ‌ഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് 200 എന്നിവ പോലുള്ള സമീപകാലത്ത് താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്കുകൾ‌ അവതരിപ്പിച്ചതോടെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറിംഗ് മോട്ടോർ‌സൈക്കിളുകളുടെ ജനപ്രീതി അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന യമഹയും ഈ ശ്രേണിയിലേക്ക് ഒരു പുത്തൻ മോഡലിനെ അവതരിപ്പിക്കും.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

വരാനിരിക്കുന്ന പുതിയ FZ25 അടിസ്ഥാനമാക്കി ഒരു അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ നിർമ്മിക്കുന്നതിനെ കുറിച്ചാണ് യമഹ വിലയിരുത്തുന്നത്. ഇതിൽ എത്തുന്നത് FZ25 നേക്കഡ് മോഡലിന്റെ അതേ 249 സിസി, എയർ-കൂൾഡ്, 2-വാൽവ്, SOHC, സിംഗിൾ സിലിണ്ടർ യൂണിറ്റ് സഹായിക്കും.

ഇന്ത്യൻ വിപണിക്കായി യമഹ ഒരുക്കുന്നത് നാല് പുത്തൻ മോഡലുകൾ

ഈ എഞ്ചിൻ 8,000 rpm-ൽ 20.8 bhp പവറും 6,000 rpm-ൽ 20.1 Nm torque ക്ക് എന്നിവ നിർമ്മിക്കുന്നു, കൂടാതെ 5 സ്പീഡ് ഗിയർ‌ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Saturday, June 20, 2020, 17:24 [IST]
English summary
Yamaha Likely To Launch Four New Models In India Soon. Read in Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X