മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

അപ്രീലിയ മാക്‌സി സ്‌കൂട്ടറിന് വെല്ലുവിളിയുമായി പുത്തൻ മജസ്‌റ്റി S മാക്‌സി സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ. ജപ്പാനിലാണ് പുത്തൻ മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഇത് ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

ലോകത്ത് വർധിച്ചു വരുന്ന മാക്‌സി സ്‌കൂട്ടർ രംഗത്തേക്കാണ് മജസ്‌റ്റി മോഡലുമായി യമഹ കളംപിടിക്കുന്നത്. പുതിയ വാഹനത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളിലൊന്നാണ് ഇതിന്റെ രൂപകൽപ്പന. സ്‌കൂട്ടർ വളരെ സ്പോർട്ടി ആയി ഒരുക്കാനും ആകർഷകമാക്കാനും ജാപ്പനീസ് ഇരുചക്ര നിർമാതാക്കൾക്ക് സാധിച്ചു.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

സ്റ്റൈലിഷായ മുൻവശത്ത് മൗണ്ട് ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകളാണ് മജസ്‌റ്റി S അവതരിപ്പിക്കുന്നത്. ഇത് ഉയർന്ന ബീമിനായി ഒരു പ്രൊജക്‌ടറും താഴ്ന്ന ബീമിനുള്ള പരമ്പരാഗത റിഫ്ലക്‌ടറും ഇടംപിടിച്ചിരിക്കുന്നു. രണ്ട് എൽ‌ഇഡി ഡി‌ആർ‌എൽ സ്ട്രിപ്പുകളും ഇതിന് ലഭിക്കുന്നു. സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്നു.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

സീറ്റിന്റെ രൂപകൽപ്പന മാക്‌സി സ്‌കൂട്ടറിന്റെ പ്രൊഫൈൽ വളരെ ആകർഷകമാക്കുന്നു. 795 മില്ലീമീറ്ററായാണ് സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ മിക്ക മോട്ടോർസൈക്കിളുകളുടേതിനും തുല്യമാണെന്നത് ശ്രദ്ധേയം.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

കൂടാതെ, അലോയ് വീലുകളും കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന എക്‌സ്‌ഹോസ്റ്റും സ്‌കൂട്ടറിന്റെ വിഷ്വൽ അപ്പീൽ നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. മജസ്‌റ്റി S മാക്‌സി സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ഒരു സ്പോർട്ടി എൽഇഡി ടെയിൽ ‌ലൈറ്റ്, സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ, പില്യൺ ഗ്രാബ് റെയിൽ എന്നിവയും ഇടംപിടിച്ചിരിക്കുന്നു.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

സ്‌പോർടി ത്രീ-പോഡ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് മജസ്‌റ്റി എത്തുന്നത്. ടാക്കോമീറ്റർ നടുവിലായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്യുവൽ മീറ്ററിനൊപ്പം ടെൽ-ടെയിൽ ലൈറ്റുകളും ഇടതുവശത്താണ്. വലതുവശത്ത്, സ്പീഡോമീറ്റർ, ട്രിപ്പ് മീറ്റർ, ക്ലോക്ക് മുതലായ വിവരങ്ങൾ കാണിക്കുന്ന ഒരു ഡിസ്പ്ലേ ഉണ്ട്.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

155 സിസി സിംഗിൾ സിലിണ്ടർ 4-വാൽവ് എഞ്ചിനാണ് മജസ്‌റ്റി S-ന് കരുത്ത് നൽകുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമായി വരുന്ന വാട്ടർ-കൂൾഡ് യൂണിറ്റാണ് ഇത്.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

പരമാവധി പവർ 11 bhp അല്ലെങ്കിൽ 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കാൻ സ്‌കൂട്ടറിന് ശേഷിയുണ്ട്. ലിറ്ററിന് 40 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ ഈ എഞ്ചിന് കഴിവുണ്ടെന്ന് യമഹ അവകാശപ്പെടുന്നു.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

145 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ഭാരം. ഈ ഭാരത്തിന്റെ ഒരു ഭാഗം വലിയ 7.4 ലിറ്റർ ഇന്ധന ടാങ്കിലേക്ക് വരുന്നു. ഒരു ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്ക് സജ്ജീകരണവുമാണ് മജസ്‌റ്റി S-ൽ ഉപയോഗിക്കുന്നത്. മുൻവശത്ത് 267 mm ഡിസ്‌ക്കും പിന്നിൽ 245 mm ഡിസ്‌ക്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് മജസ്‌റ്റി S അവതരിപ്പിച്ച് യമഹ

ജപ്പാനിൽ യമഹ മജസ്‌റ്റി S-ന് വില ഏകദേശം 2.38 ലക്ഷം രൂപയാണ് വില. സിൽക്കി വൈറ്റ്, മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, വിവിഡ് യെല്ലോ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. നിലവിലുള്ള COVID-19 സാഹചര്യം മാറുകയാണെങ്കിൽ 2020 ഏപ്രിൽ 10-ന് മാക്‌സി സ്‌കൂട്ടർ ഷോറൂമുകളിൽ എത്തും.

More from DriveSpark

Article Published On: Tuesday, March 24, 2020, 13:30 [IST]
English summary
2020 Yamaha Majesty S 155 revealed. Read in Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X