മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

പുതിയ ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ യമഹ. 2020 മെയ് 15 മുതല്‍ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

2020 യമഹ ട്രൈിസിറ്റി MY2019 മോഡലിന് സമാനമാണ്. ഒരു പുതിയ ബ്ലൂ-ഇഷ് ഗ്രേ കളര്‍ ഓപ്ഷന്‍ മാത്രമാണ് ബൈക്കിന്റെ പുതുമ. പുതിയ ഈ നിറം 2020 ട്രൈസിറ്റി 155 ഒരു അഗ്രസീവ് രൂപം നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

ട്രൈസിറ്റി 155 കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി നീല അലോയി വീലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സീറ്റില്‍ നീല നിറത്തിലുള്ള സ്റ്റിച്ചിംഗ് നല്‍കിയതിനൊപ്പം മറ്റ് പല സ്ഥലങ്ങളിലും നീല നിറം ചേര്‍ത്ത് കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. അതിനുപുറമെ, ടെയില്‍ കൗളിന്റെ സ്റ്റിക്കര്‍ അല്പം വ്യത്യസ്തമാണ്, അതില്‍ നീല നിറം ഇടംപിടിച്ചിട്ടുണ്ട്.

MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

ഫ്രണ്ട് ഫെന്‍ഡറിന്റെ ഡെക്കലും യമഹ പുതുക്കിയാണ് പുതിയ ട്രൈസിറ്റി 155 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മാറ്റ് ഗ്രേ മെറ്റാലിക്, വൈറ്റ് മെറ്റാലിക്, മാറ്റ് വിവിഡ് പര്‍പ്ലിഷ് ബ്ലൂ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ 2019 യമഹ ട്രൈസിറ്റി 155 ലഭ്യമാണ്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

എന്നാല്‍ പുതിയ പതിപ്പിനെ ബ്ലൂ-ഇഷ് ഗ്രേ കളര്‍ ഓപ്ഷനൊപ്പം മാറ്റ് ഗ്രേ മെറ്റാലിക്, വൈറ്റ് മെറ്റാലിക് നിറങ്ങളിലാണ് യമഹ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 2020 യമഹ ട്രൈിസിറ്റി 155 ന് യെന്‍ 484,000 (ഏകകദേശം 3.45 ലക്ഷം) വില വരും.

MOST READ: ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന്റെ അതേ വില തന്നെയാണ് പുതിയ പതിപ്പിനും. വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 1,200 യൂണിറ്റുകള്‍ പ്രതിവര്‍ഷം വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

155 സിസി, ലിക്വിഡ് കൂള്‍ഡ് SOHC ഫോര്‍ വാല്‍വ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഫ്യവല്‍ എഞ്ചിന്‍ സംവിധാനവും ഇതില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14.7 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ആഗോള തലത്തിൽ വിൽപ്പനയിൽ 35 ശതമാനം ഇടിവ് രേഖപ്പെടുത്തി ടാറ്റ

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

മുന്‍വശത്തെ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു യൂണിറ്റ് സ്വിംഗ് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം (UBS), ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം (ABS) എന്നിവയും സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉള്‍പ്പെടുന്നു.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

പോയ വര്‍ഷം ടോക്കിയോ മോട്ടോര്‍ ഷോയില്‍ പുതിയ ട്രൈസിറ്റി 300 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 2018 -ല്‍ ഈ സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് മോഡലിനെ 3CT എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

നിക്കെന്‍ എന്നൊരു ത്രീ-വീലര്‍ ബൈക്കിനെയും, ട്രൈസിറ്റി 125 എന്നൊരു സ്‌കൂട്ടറിനെയും നേരത്തെ യമഹ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ രണ്ട് മോഡലുകള്‍ക്കും ഇടിയിലാകും പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം എന്നും കമ്പനി അറിയിച്ചു.

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

ട്രൈസിറ്റി 125 -വുമായി രൂപത്തില്‍ ചില സാമ്യങ്ങള്‍ തോന്നുമെങ്കിലും എഞ്ചിന്‍ കരുത്തിലും പ്രകടനത്തിലും വ്യത്യാസമുണ്ടായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്‌കൂട്ടറിനെ സംബന്ധിച്ചുള്ള വിവരങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.

MOST READ: ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

മൂന്ന് വീലുകളുള്ള ട്രൈസിറ്റി 155 ജപ്പാനില്‍ അവതരിപ്പിച്ച് യമഹ

രണ്ട് ഫ്രണ്ട് വീലുകളാണ് സ്‌കൂട്ടറിന്റെ സവിശേഷത. രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ ട്രൈസിറ്റി 300 -ന് സാധിക്കും. ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ കമ്പനി ഒന്നും തന്നെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ പ്രീമിയം ബൈക്കുകളെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New Yamaha Tricity 155 cc trike launched in Japan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X