ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. ജനുവരിയില്‍ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ചപ്പോഴും വിലയില്‍ കമ്പനി വര്‍ധനവ് വരുത്തിയിരുന്നു.

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രാരംഭ പതിപ്പായ RXE യുടെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. RXL, RXT, RXZ വകഭേദങ്ങളിലാണ് 4,000 രൂപയുടെ വര്‍ധനവ് കമ്പനി വരുത്തിയിരിക്കുന്നത്.

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

എന്നാല്‍ വില വര്‍ധനവിന്റെ കാരണം റെനോ വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് VI -ലേക്ക് നവീകരിച്ചപ്പോള്‍ പ്രാരംഭ പതിപ്പില്‍ 4,000 രൂപയും മറ്റ് വകഭേദങ്ങളില്‍ 15,000 രൂപയുടെയും വര്‍ധനവ് കമ്പനി വരുത്തിയിരുന്നു.

MOST READ: ബിഎസ് VI പോളോയുടെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

Variant Old Price New Price Difference
RXE Rs 4.99 Lakh Rs 4.99 Lakh -
RXL Rs 5.74 Lakh Rs 5.78 Lakh Rs 4,000
RXT Rs 6.24 Lakh Rs 6.28 Lakh Rs 4,000
RXZ Rs 6.78 Lakh Rs 6.82 Lakh Rs 4,000
ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

റെനോ നിരയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എംപിവി മോഡലാണ് ട്രൈബര്‍. വിപണിയിലെ മാന്ദ്യത്തിനിടയില്‍ പോലും മികച്ച വില്‍പ്പന കണ്ടെത്താന്‍ വാഹനത്തിന് സാധിച്ചു. ബിഎസ് VI നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്/

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

6,250 rpm -ല്‍ 71 bhp പവറും 3,500 rpm -ല്‍ 96 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എഎംടി പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി ടിവിഎസ് വീഗോ

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

2020 ഓട്ടോ എക്‌സ്‌പോയില്‍ എഎംടി പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു. വില്‍പനയ്ക്കെത്തുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് മാനുവല്‍ മോഡലിന് സമാനമായിരിക്കും. എങ്കിലും ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോഡലിന്റെ റൂഫ് റെയിലുകളിലും ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും നീല നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഇടംപിടിച്ചിരുന്നു.

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

CMF-A+ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നാലുമീറ്ററില്‍ താഴെയാണെങ്കിലും ആവശ്യത്തിന് ക്യാബിന്‍ സ്പെയ്സ് വാഹനത്തില്‍ ഉണ്ടെന്നതാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത.

MOST READ: കൊവിഡ്-19 കാലയളവിൽ ഡീലർമാരെ പിന്തുണയ്ക്കാൻ നിരവധി പദ്ധതികളുമായി കിയ

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

3,990 mm നീളവും 1,739 mm വീതിയും 1,637 mm ഉയരവുമാണ് ട്രൈബറിനുള്ളത്. 2,636 mm ആണ് വീല്‍ബേസ്, 182 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 84 ലിറ്ററാണ് ബുട്ട് സ്പെയ്സ്. പൂര്‍ണ്ണമായും നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളാണ് മറ്റൊരു സവിശേഷത.

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ബംബര്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, വലിയ ലോഗോ, പ്രൊജക്ട് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷതകള്‍. അഞ്ച് സ്പോക്ക് അലോയി വീലുകള്‍ വശങ്ങളെ മനോഹരമാക്കും.

MOST READ: പ്രമുഖ ഇന്ത്യൻ താരങ്ങളും അവരുടെ ആദ്യ വാഹനങ്ങളും

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

ഡ്യുവല്‍ ടോണ്‍ ആണ് അകത്തളം. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന് വരികളിലും എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

ട്രൈബറിന്റെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി റെനോ

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Renault Hikes Triber Prices Yet Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X