മുഖംമാറി, കൂടെ ഭാവവും; പുതിയ 2021 മോഡൽ MT-09 പുറത്തിറക്കി യമഹ
യമഹ തങ്ങളുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ MT-09 മോഡലിന്റെ പുതിയ 2021 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി. ചുരുക്കി പറഞ്ഞാൽ അടിമുടി മാറ്റങ്ങളുമായാണ് പരിഷ്ക്കരിച്ച മോട്ടോർസൈക്കിൾ എത്തിയിരിക്കുന്നത്.

ബൈക്കിനെ കൂടുതൽ ശക്തവും ഭാരം കുറഞ്ഞതും ആക്കുന്നതിനായി കമ്പനി പുനർനിർമിച്ചു എന്നു തന്നെ പറയാം. നിലവിലുണ്ടായിരുന്ന എഞ്ചിൻ ശേഷി 42 സിസി വർധിപ്പിച്ച് അത് ഇപ്പോൾ 889 സിസി ആക്കി. ഈ വർധനവ് 2021 MT-09-ന്റെ പെർഫോമൻസിലും കാണാൻ സാധിക്കും.

പുതിയ എഞ്ചിൻ 10,000 rpm-ൽ 118 bhp കരുത്ത് സൃഷ്ടിക്കാൻ യമഹ പ്രാപ്‌തമാക്കി. ടോർഖ് 87.5 Nm-ൽ നിന്ന് 93 Nm ആയി ഉയർന്നു. എഞ്ചിൻ യൂറോ 5 നിലവാരത്തിലേക്കും ബ്രാൻഡ് പരിഷ്ക്കരിച്ചു.
MOST READ: ഇന്ത്യൻ വിപണിയിൽ ഹീറോയ്ക്കൊപ്പം കൈകോർത്ത് ഹാർലി

പുതിയ ഇൻടേക്കുകൾ, പുനർരൂപകൽപ്പന ചെയ്‌ത ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് ഈ പെർഫോമൻസ് മികവിന് കാരണമായത്. 2021 യമഹ MT-09-ന്റെ ക്യാംഷാഫ്റ്റുകൾ, പിസ്റ്റൺ, റോഡ്‌സ്, ക്രാങ്കേസ് എന്നിവയും പുതിയതാണ്.

ഭാരം കുറഞ്ഞ ഡെൽറ്റാബോക്സ് ഫ്രെയിമാണ് ബൈക്കിന്റെ ചാസി. കൂടാതെ സബ്ഫ്രെയിമും സ്വിംഗർമും പുതിയതായതിനാൽ ഭാരം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് ഇപ്പോൾ 189 കിലോഗ്രാം ഭാരമാണുള്ളത്.
MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം മഹാരാഷ്ട്രയില്‍ നിന്ന് മാറ്റാനൊരുങ്ങി ബജാജ്

പുനർരൂപകൽപ്പന ചെയ്‌ത ബൈക്കിന്റെ ബോഡി ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. കൂടുതൽ ഷാർപ്പ് ലുക്കിൽ ഒരുങ്ങിയിരിക്കുന്ന MT-09-ൽ ഫുൾ എൽഇഡി ലൈറ്റിംഗാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്.

ഉപകരണങ്ങളുടെ കാര്യത്തിൽ പുതിയ മോഡലിന് സ്വിച്ച് ഗിയറിനൊപ്പം ആക്സസ് ചെയ്യാൻ കഴിയുന്ന TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. R1-ൽ ഉപയോഗിക്കുന്നതിന് സമാനമായ സിക്സ്-ആക്സിസ് ഇൻറേഷ്യൽ മെഷർമെന്റ് യൂണിറ്റാണ് (IMU) MT-09 ൽ ഇടംപിടിച്ചിരിക്കുന്നത്.
MOST READ: കിലോമീറ്ററിന് ചെലവ് 50 പൈസ; സഫര്‍ ജംമ്പോ ത്രീ വീലര്‍ ഇലക്ട്രിക് അവതരിപ്പിച്ച് കൈനറ്റിക്

എബിഎസ്, സ്ലൈഡ് കൺട്രോൾ, വീലി കൺട്രോൾ എന്നിവ കോർണറിംഗ് ചെയ്യുന്ന ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. MT-09 അടുത്ത വർഷം ആദ്യം യൂറോപ്യൻ ഷോറൂമുകളിൽ എത്തും.

പരിഷ്ക്കരിച്ച മോഡലിനായുള്ള വില യമഹ ഇനിയും വെളിപ്പെടുത്തിയിട്ടിലെങ്കിലും നിലവിലുള്ളതിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഈ സൂപ്പർ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലിനെ ഉടനെങ്ങും ഇന്ത്യയിൽ അവതരിപ്പിക്കാൻ യമഹയ്ക്ക് പദ്ധതിയില്ല.


Click it and Unblock the Notifications








