SR/S ഇലക്‌ട്രിക് സ്പോർട്ട് ബൈക്ക് അവതരിപ്പിച്ച് സീറോ
യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സീറോ മോട്ടോർസൈക്കിൾസ് ഓസ്‌ട്രേലിയൻ വംശജനായ കസ്റ്റം ബൈക്ക് ബ്രാൻഡായ ഡിയൂസ് എക്സ് മഷീനയുമായി ചേർന്ന് ഒരു കസ്റ്റം ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു.

സീറോ SR/S ഇലക്ട്രിക് സ്‌പോർട്‌ബൈക്കിനെ അടിസ്ഥാനമാക്കി ഡിയൂസിന്റെ അമേരിക്കൻ ഔട്ട്‌പോസ്റ്റ് നിർമിച്ച കസ്റ്റം കഫെ റേസറാണ് പുതിയ ബൈക്ക്. ഈ വർഷം ആദ്യം അവതരിപ്പിച്ച സീറോയുടെ ഫുൾ ഫെയർ ഇലക്ട്രിക് സ്‌പോർട്‌ബൈക്കാണ് SR / S.

ഇത് സീറോ SR / F നേക്കഡ് റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച SR / S അതിന്റെ പൂർണ രൂപകൽപ്പനയും വിപുലീകൃത ശ്രേണിയും കാരണം തന്നെ വിപണിയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
MOST READ: 890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

സീറോയുടെ പവർ ടാങ്കിനൊപ്പം 320 കിലോമീറ്റർ മൈലേജും പരമാവധി 200 കിലോമീറ്റർ വേഗതയും ബൈക്കിലേക്ക് കൂടുതൽ ആളുകളെ ആകൃഷ്‌ടരാക്കി. 14.4 കിലോവാട്ട്സ് ഇലക്ട്രിക് മോട്ടോറാണ് കസ്റ്റം ഇലക്ട്രിക് ബൈക്കിന്റെ ഹൃദയം.

ഇത് 5,000 rpm-ൽ 110 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്രമീകരിക്കാവുന്ന സ്പ്രിംഗ് പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ് എന്നിവയുള്ള ഷോവ 43 mm ബിഗ് പിസ്റ്റൺ സെപ്പറേറ്റ് ഫംഗ്ഷൻ ഫോർക്കുകളാണ് ഇലക്ട്രിക് സൂപ്പർ ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.
MOST READ: പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

അതോടൊപ്പം ക്രമീകരിക്കാവുന്ന സ്പ്രിംഗ് പ്രീലോഡ്, കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ് എന്നിവയുള്ള ഷോവ 40 mm പിസ്റ്റൺ പിഗ്ഗി-ബാക്ക് റിസർവോയർ ഷോക്ക് എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഘടകങ്ങളും ബൈക്കിൽ ഉണ്ട്.

ഈ കസ്റ്റം ബൈക്ക് വികസിപ്പിച്ചെടുത്തത് മൈക്കൽ വൂളവേയാണ്. ഒരു റെട്രോ ക്ലാസിക് സ്റ്റൈലിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നതെങ്കിലും SR / S ശരിക്കും ഒരു ആധുനിക മെഷീൻ തന്നെയാണ്.
MOST READ: 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങി ഏഥര്‍

വെറും മൂന്ന് പീസുകൾ മാത്രമുള്ള കാർബൺ ഫൈബറാണ് ബൈക്കിന്റെ ബോഡി നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് OEM മൗണ്ടിംഗ് പോയിന്റുകളിൽ നാല് ബോൾട്ടുകൾ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുന്നു.

ട്രാക്ക് അധിഷ്ഠിത ബൈക്കായി രൂപകൽപ്പന ചെയ്ത സീറോ SR / S ബൈക്കിന് യഥാർഥ റേസ്ബൈക്കിന്റെ രൂപവും ഭാവവും നൽകുന്നതിന് രണ്ട് വിംഗ്‌ലെറ്റുകളും വൂളി രൂപപ്പെടുത്തി. സസ്‌പെൻഷൻ ഷോവയിൽ നിന്നുള്ള ഫാക്ടറി-സ്‌പെക്ക് വേൾഡ് എസ്ബികെ സസ്‌പെൻഷനിലേക്കും വീലുകൾ ഒരു കൂട്ടം അൾട്രാ-ലൈറ്റ് ഡൈമാഗ് കാർബണിലേക്കും അപ്‌ഡേറ്റുചെയ്‌തു.


Click it and Unblock the Notifications








