ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ഇന്ത്യയിൽ സ്‌കൂട്ടർ മോഡലുകളിലൂടെ സുപരിചിതമായ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ രാജ്യത്തെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയും വിപുലീകരിക്കുകയാണ്. നിലവിൽ ആകെ ആറു ബൈക്കുകളാണ് കമ്പനി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

അടുത്തിടെ വിൽപ്പനയ്ക്ക് എത്തിച്ച RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് അപ്രീലിയ. ട്രാക്ക് അധിഷ്‌ഠിത അനുഭവത്തിനായി പ്രത്യേകം തയാറാക്കിയ മോഡാണിത്. എയറോഡൈനാമിക് പ്രൊഫൈലും ഷാർപ്പ് ഡിസൈൻ രൂപഘടനയുമാണ് മോട്ടോർസൈക്കിളിനെ വേറിട്ടു നിർത്തുന്നത്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ദേശീയതലത്തിലുള്ള പ്രൊഫഷണൽ റേസർ അലിഷ അബ്ദുള്ളയാണ് ഇന്ത്യയിലെ ആദ്യത്തെ അപ്രീലിയ RS 660 മോഡലിനെ സ്വന്തമാക്കിയത്. 13.39 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പ്രീമിയം ബൈക്ക് ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ഇരട്ട-ബീം എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള ഫ്രണ്ട് ഫാസിയ, ഇന്റഗ്രേറ്റഡ് സ്ലീക്ക് എൽഇഡി ഡിആർഎൽ തുടങ്ങിയ സവിശേഷതകളാണ് മോട്ടോർസൈക്കിളുകളിലുള്ളത്.

ഇതിനു പുറമെ വലിയ വിൻഡ്ഷീൽഡ്, ലോ-സെറ്റ്, വൈഡ് ഹാൻഡിൽബാർ, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അണ്ടർബെല്ലി എക്സോസ്റ്റ്, റെഡ് നിറത്തിൽ പൂർത്തിയാക്കിയ അലോയ് വീലുകൾ, ഷോർട്ട് ടെയിൽ എന്നിവയാണ് അപ്രീലിയ RS 660 മോഡലിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

പൂര്‍ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായി (CBU) രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന അപ്രീലിയ RS 660 ആസിഡ് ഗോള്‍ഡ്, അപെക്‌സ് ബ്ലാക്ക്, ലാവ റെഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. അവയെല്ലാം ശരിക്കും യൂണീക് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ഡാർക്ക് ബ്ലൂ, ഡാർക്ക് റെഡ് കലർന്ന ലാവ റെഡ് കളർ ഓപ്ഷനാണ് ഇതിൽ ഏറ്റവും ആവേശകരമായത്. 659 സിസി ലിക്വിഡ്-കൂള്‍ഡ്, DOHC, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് അപ്രീലിയ RS 660 സൂപ്പർ ബൈക്കിന് തുടിപ്പേകുന്നത്. ഇത് 10,500 rpm-ൽ 100 bhp കരുത്തും 8,500 rpm-ൽ 67 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്. ആറു സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ഒരു ട്രാക്ക് പരിതസ്ഥിതിക്കായി യഥാർഥത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർസൈക്കിൾ വിപുലമായ ഒരു ശ്രേണിയോടെയാണ് വിപണിയിൽ എത്തുന്നത്. എന്നാൽ സിറ്റി യാത്രാ സാഹചര്യങ്ങൾക്കനുസൃതമായി അവ മാറ്റിയിരിക്കുന്നുവെന്നത് സ്വീകാര്യമായ കാര്യമാണ്. 5 റൈഡിംഗ് മോഡുകളാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ഈ സവിശേഷതകൾ അപ്രീലിയ പെർഫോമൻസ് റൈഡ് കൺട്രോൾ (APRC) പ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്. വിവിധ ഇലക്ട്രോണിക് ഘടകങ്ങൾ, ആക്സിലറേഷൻ സെൻസറുകൾ, ഗൈറോസ്കോപ്പുകൾ എന്നിവയിലൂടെയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

അപ്രീലിയ RS 660 ബൈക്കിന്റെ APRC പാക്കേജിൽ ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡിസിലറേഷൻ സമയത്ത് എഞ്ചിൻ ബ്രേക്ക്, എഞ്ചിൻ മാപ്പ്, മൂന്ന് ലെവൽ അഡ്ജസ്റ്റ്‌മെന്റുള്ള എബിഎസ് എന്നിവ ഉൾപ്പെടുന്നു. ത്രോട്ടിൽ കുറയ്ക്കുകയോ ക്ലച്ച് ഉപയോഗിക്കുകയോ ചെയ്യാതെ വേഗത്തിലുള്ള ഗിയർ ഷിഫ്റ്റുകൾ അനുവദിക്കുന്ന ക്വിക്ക് ഷിഫ്റ്റാണ് മറ്റൊരു പ്രധാന സവിശേഷത.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഉപയോക്താക്കൾക്ക് ഡൗൺഷിഫ്റ്റ് ചെയ്യാനും ഇതിലൂടെ കഴിയും. RS 660 -ല്‍ 5 ഇഞ്ച് TFT സ്പ്ലിറ്റ് സ്‌ക്രീന്‍ ലേ ഔട്ടും കമ്പനി നല്‍കുന്നുണ്ട്. ഇത് മോട്ടോര്‍സൈക്കിളിലെ എല്ലാ ഇലക്ട്രോണിക് സഹായങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴി കണക്റ്റുചെയ്ത സാങ്കേതികവിദ്യയ്ക്കായി കമ്പനി ഒരു ഓപ്ഷണല്‍ അപ്രീലിയ MIA മള്‍ട്ടിമീഡിയ പ്ലാറ്റ്ഫോമും വാഗ്ദാനം ചെയ്യുന്നു. ഒരു അലുമിനിയം ഡ്യുവല്‍ ബീം ചാസിയിലാണ് അപ്രീലിയ മോട്ടോർസൈക്കിളിനെ നിർമിച്ചിരിക്കുന്നത്. 185 കിലോഗ്രാം ഭാരമാണ് RS 660 പതിപ്പിനുള്ളതും.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

സസ്പെൻഷൻ സജ്ജീകരണത്തിനായി പ്രീമിയം മോട്ടോർസൈക്കിളിൽ 41 mm ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും യഥാക്രമം 320 mm ഡബിൾ ഡിസ്കും 220 mm സിംഗിൾ ഡിസ്കും ഇടംപിടിച്ചിട്ടുണ്ട്.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

രണ്ട് അറ്റത്തും ബ്രെംബോ കാലിപ്പറാണ് അപ്രീലിയ RS 660 ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയില്‍ ഹോണ്ട CBR650R, കവസാക്കി നിഞ്ച 650 എന്നിവയ്ക്കെതിരെയാകും RS 600 മാറ്റുരയ്ക്കുക.

ആദ്യ ഉടമ ഒരു പ്രൊഫഷണൽ വനിതാ റേസർ; RS 660 സൂപ്പർ ബൈക്കിനായുള്ള ഡെലിവറി ആരംഭിച്ചിച്ച് Aprilia

എന്നാൽ അപ്രീലിയ ബൈക്കുകളുടെ ഉയർന്ന വില എങ്ങനെ വിൽപ്പനയെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. സിബിയു ഉൽപ്പന്നമായി ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും വില മോഡലിനായി മുടക്കേണ്ടി വരുന്നത്. താരതമ്യപ്പെടുത്തുമ്പോൾ, സുസുക്കിയിൽ നിന്നും കവാസാക്കിയിൽ നിന്നും സമാനമായ ശേഷിയുള്ള ബൈക്കുകൾ സികെഡികളായി ഇറക്കുമതി ചെയ്യുന്നു. സിബിയുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സികെഡികൾക്ക് നികുതി കുറവായതിനാൽ ഇവവില കുറഞ്ഞതാണ്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia commenced the deliveries of rs 660 in india details
Story first published: Saturday, October 16, 2021, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X