ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് ഏഥര്‍ എനര്‍ജി 2022 ജൂണ്‍ 30 വരെ തങ്ങളുടെ എല്ലാ ഗ്രിഡുകളിലും സൗജന്യ ചാര്‍ജിംഗ് സൗകര്യം നീട്ടുന്നതായി പ്രഖ്യാപിച്ച് രംഗത്ത്. തങ്ങളുടെ ഔദ്യോഗി ട്വിറ്റര്‍ പേജിലൂടെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

രാജ്യത്തുടനീളമുള്ള 200 ഗ്രിഡ് ലൊക്കേഷനുകള്‍ കടന്നതിന് ശേഷം സെപ്റ്റംബറില്‍ സൗജന്യ ചാര്‍ജിംഗ് പദ്ധതി വീണ്ടും നിര്‍മാതാക്കള്‍ അവതരിപ്പിച്ചു. നേരത്തെ ഈ വര്‍ഷാവസാനം വരെ മാത്രമാകും നല്‍കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നല്‍ ഇപ്പോള്‍ അത് നീട്ടി നല്‍കിയിരിക്കുകയാണ് ഏഥര്‍ ഇപ്പോള്‍.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഏഥര്‍ 450, ഏഥര്‍ 450X എന്നിവയ്ക്ക് മാത്രമല്ല, മറ്റ് ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും തുറന്നിരിക്കുന്ന കമ്പനിയുടെ വിപുലമായ പബ്ലിക് ചാര്‍ജിംഗ് ശൃംഖലയായ ഏതര്‍ ഗ്രിഡ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

2022 മെയ് 15 വരെ തങ്ങളുടെ എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സൗജന്യ കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 2021 നവംബര്‍ 15-ന് ഈ സ്‌കീം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഏഥര്‍ കണക്റ്റ് പ്രോ സബ്സ്‌ക്രിപ്ഷന്‍ പാക്കിന്റെ എല്ലാ സവിശേഷതകളും താല്‍ക്കാലികമായി ലഭ്യമാകും. ഏഥര്‍ 450X, 450 പ്ലസ്, 450 എന്നിവയുടെ നിലവിലുള്ളതും പുതിയതുമായ എല്ലാ ഉടമകള്‍ക്കും ഇത് സൗജന്യമായി ഈ കാലയളവില്‍ ഉപയോഗിക്കാന്‍ സാധിക്കും. 'നിങ്ങള്‍ക്ക് സജീവമായ കണക്റ്റ് ലൈറ്റ്/പ്രോ സബ്സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍, പ്രോ-റാറ്റ അടിസ്ഥാനത്തില്‍ തുക തിരികെ നല്‍കുമെന്നും കമ്പനി പറഞ്ഞു.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ഹൊസൂരില്‍ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ തയ്യാറായതിനാല്‍, വിപുലീകരണത്തിലും ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലുമാണ് ഏഥര്‍ എനര്‍ജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഈ നീക്കം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. 1,20,000-ല്‍ നിന്ന് 4,00,000 യൂണിറ്റായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. കാര്യക്ഷമതയും ഉല്‍പ്പാദന ശേഷിയും ഒപ്റ്റിമൈസ് ചെയ്യുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 650 കോടി രൂപ നിക്ഷേപിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഈ വര്‍ഷമാദ്യം ഹൊസൂരില്‍ കമ്പനി തങ്ങളുടെ ആദ്യ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിച്ചിരുന്നു. ഏഥര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക്, ടിവിഎസ്, ഒകിനവ - മറ്റുള്ളവ - ശ്രദ്ധയ്ക്കായി മത്സരിക്കുന്ന സമയം കടന്നുപോകുമ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രംഗത്തെ പോരാട്ടം ചൂടുപിടിക്കുകയാണ്. ഓല ഇലക്ട്രിക്സിന്റെ കടന്നുവരവ് മത്സരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് വേണം പറയാന്‍. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് എന്ന ലക്ഷ്യമാണ് ഓലയ്ക്കുള്ളത്.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

എന്നിരുന്നാലും, ഓലയേക്കാള്‍ ദൈര്‍ഘ്യമേറിയ സാന്നിധ്യമാണ് ഏഥറിനുള്ളത്, ഇവി മേഖലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ നോക്കുകയാണ്. ''രാജ്യത്തുടനീളം ഇവി ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഉപഭോക്താക്കള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തങ്ങളെ വിസ്മയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്'' ഏഥര്‍ എനര്‍ജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറയുന്നത്.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഡിമാന്‍ഡിലെ ക്രമാതീതമായ കുതിച്ചുചാട്ടം നേരിടാന്‍ പ്രവര്‍ത്തനക്ഷമതയും ഉല്‍പ്പാദന ശേഷിയും വര്‍ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 650 കോടി രൂപ നിക്ഷേപിക്കാന്‍ ഏഥര്‍ പ്രതിജ്ഞാബദ്ധമാണ്. 90 ശതമാനം നിര്‍മ്മാണവും പ്രാദേശികവല്‍ക്കരിക്കപ്പെട്ടതാണെന്ന് കമ്പനി പ്രസ്താവിച്ചതോടെ പ്രാദേശികവല്‍ക്കരണവും വില്‍പ്പനയില്‍ നിര്‍ണായകമാവുകയാണ്.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

ഹീറോ മോട്ടോകോര്‍പ്പിന്റെ പിന്തുണയുള്ള ഇവി കമ്പനി, ഉത്സവ സീസണിലെ ഡിമാന്‍ഡ് കാരണം ഒക്ടോബറില്‍ വില്‍പ്പനയില്‍ 12 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 450X, 450 പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഏകദേശം 3,500 യൂണിറ്റുകള്‍ ഏഥര്‍ ഈ കാലയളവില്‍ വിറ്റു.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്നതില്‍ ഏഥര്‍ ഒറ്റയ്ക്കല്ല. ലുധിയാനയിലെ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് ഹീറോ ഇലക്ട്രിക്കും വ്യക്തമാക്കിയിട്ടുണ്ട്. 100 ശതമാനം പ്രാദേശിക ഉല്‍പ്പാദനത്തിനുള്ള ശ്രമത്തില്‍ രാജസ്ഥാനിലെ ഭിവാഡിയിലെ പുതിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഒകിനാവ 250 കോടി വരെ നിക്ഷേപിക്കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി തങ്ങളുടേതാണെന്ന് ഓല ഇലക്ട്രിക് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളെ ഞെട്ടിച്ച് Ather; സൗജന്യ ചാര്‍ജിംഗ് 2022 ജൂണ്‍ വരെ നീട്ടി നല്‍കി

അതേസമയം നിലവിലെ മോഡലുകളുടെ വില ഉയര്‍ന്നതായതുകൊണ്ട് താങ്ങാവുന്ന വിലയില്‍ പുതിയ മോഡലിനെ അവതരിപ്പിക്കാനും നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇ-സ്‌കൂട്ടര്‍ വികസിപ്പിക്കുകയാണെന്ന് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മോഡലിനെ ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയില്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather energy extended free charging till 2022 june 30 find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X