ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഏഥർ എനർജിയുടെ വരവോടെയാണെന്ന് വേണമെങ്കിൽ പറയാം. പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാണത്തിന് ചുക്കാൻ പിടിച്ചതും ബെംഗളൂരൂ ആസ്ഥാനമായുള്ള ഈ കമ്പനിയാണ്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ബെംഗളൂരുവിലെ ഇന്ദിരാനഗർ എക്സ്പീരിയൻസ് സെന്റർ വഴി 2021 ജൂലൈയിൽ വിറ്റ 10 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ച് മികച്ച വിൽപ്പന കാഴ്ച്ചവെക്കാനും ഏഥർ എനർജിക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ 13 നഗരങ്ങളിളാണ് കമ്പനിയുടെ എക്‌സ്‌പീരിയൻസ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

തുടക്കം മുതൽ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. എല്ലാ ഇലക്ട്രിക് ടൂ, ഫോർ വീലറുകൾക്കും സാധാരണ സ്പീഡ് ചാർജ് ഓപ്ഷനുകൾ സൗജന്യമായി നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച ഏഥർ ഗ്രിഡിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

രാജ്യത്തുടനീളം ഇന്റർ-ഓപ്പറബിൾ ചാർജിംഗ് പ്ലാറ്റ്ഫോം ഉള്ളതിനാൽ മറ്റ് ഒഇഎമ്മുകൾക്ക് പ്രൊപ്രൈറ്ററി ചാർജിംഗ് കണക്റ്ററുകൾ വാഗ്ദാനം ചെയ്യുമെന്ന് ഏഥർ എനർജി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കും ഈ സംവിധാനത്തിലൂടെ ചാർജ് ചെയ്യാൻ അവസരമൊരുങ്ങും.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

എല്ലാ സ്കൂട്ടറുകൾക്കും ഏഥർ എനർജിയുടെ 200-ൽ അധികം വരുന്ന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലേക്ക് എത്താം. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹന സംസ്ക്കാരം വർധിപ്പിക്കാനും സഹായിക്കും. നിലവിൽ ചാർജിംഗ് സംവിധാനങ്ങളുടെ അപര്യാപ്‌തതമൂലം പലരും ഇവികളിലേക്ക് ചേക്കേറാൻ മടിക്കുന്നവരാണ്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ഇന്റർ-ഓപ്പറബിൾ ചാർജിംഗ് പ്ലാറ്റ്ഫോം ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ AC, DC ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഏഥർ വ്യക്തമാക്കിയിട്ടുണ്ട്. കണക്റ്ററിന്റെ വലിപ്പം എല്ലാ ടു വീൽ, ത്രീ വീൽ വാഹനങ്ങൾക്കും അനുയോജ്യമാണെന്നതും നേട്ടമാകും. ഇത് CAN 2.0 ആശയവിനിമയത്തോടൊപ്പം നിയന്ത്രണവും പ്രോക്സിമിറ്റി പൈലറ്റും നൽകും.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

അങ്ങനെ എല്ലാ ഇലക്ട്രിക് വാഹന ഉടമകൾക്കും രാജ്യത്തുടനീളമുള്ള ഏത് ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കും ആക്‌സസ് ചെയ്യാൻ സാധിക്കുന്നതാണ് ഈ ആശയം. ഈ സാധാരണ ചാർജർ കുറഞ്ഞ ചെലവിൽ നിർമിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ഇത് ബഹുജന വിഭാഗ വാഹനങ്ങൾക്ക് ഉപയോഗിക്കാം. ചൈന ഒഴികെയുള്ള ഇലക്ട്രിക് ഫോർ വീലറുകൾക്കുള്ള ആഗോള ചാർജിംഗ് മാനദണ്ഡങ്ങളായ CHADEMO, CCS മുതലായവയുടെ അതേ ലൈനുകളായിരിക്കും ഇത്. എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും സാധാരണ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സ്വീകരിക്കുന്നത് വലിയ തോതിൽ വിപണിക്ക് സഹായകരമാകും.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ഇതിനായി ഏഥർ ഒഇഎമ്മുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ റോയൽറ്റിയോ ഈടാക്കുന്നില്ലെന്നതും സ്വാഗതാർഹമായ നടപടിയാണ്. ഇവ തികച്ചും സൗജന്യമായി നൽകാനാണ് ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളുടെ തീരുമാനം.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

ഈ വര്‍ഷം അവസാനത്തോടെ ഫാസ്റ്റ് ചാര്‍ജിംഗ് ലൊക്കേഷനുകള്‍ 50 സ്ഥലങ്ങളിലേക്ക് വ്യാപിക്കാനും ഏഥർ പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ 22 നഗരങ്ങളിലായി മൊത്തം 142 ചാര്‍ജിംഗ് പോയിന്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടമുണ്ട്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

പുതിയ ഫെയിം II നയങ്ങൾ പ്രകാരം ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങൾക്ക് ശക്തമായ പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകിവരുന്നത്. അതോടൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മേഘാലയ, കർണാടക സംസ്ഥാന സർക്കാരുകളും ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏവർക്കും സൗജന്യ ചാർജിംഗ്; ഇലക്ട്രിക് സ്കൂട്ടർ ഫാസ്റ്റ് ചാർജിംഗ് കണക്റ്റർ സംവിധാനവുമായി ഏഥർ

നിലവിൽ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ. കേന്ദ്ര -സംസ്ഥാന സർക്കാർ സബ്‌സിഡികൾക്കൊപ്പം ഇന്ധനവിലയും വർധിക്കുന്നത് ഈ മേഖലയിലെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. അതേസമയം ഒരു പൊതു ചാർജിംഗ് പ്ലാറ്റ്ഫോമിന്റെ അഭാവമായിരുന്നു ഇലക്ട്രിക് വാഹനങ്ങളെ പിന്നോട്ടുവലിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather proprietary charging connector is now free for all details
Story first published: Tuesday, August 10, 2021, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X