ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

പോയ വർഷം ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ട്-അപ്പായ അതുമൊബൈല്‍സ്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

തങ്ങളുടെ പുതിയ ഇലക്‌ട്രിക് ബൈക്ക് പ്രായം കുറഞ്ഞ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ളതാണെന്നും അതിനാൽ തന്നെ വളരെ സ്പോർട്ടിയായ റൈഡിംഗ് നിലപാടാണ് ആറ്റം 1.0 നൽകുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

നേക്കഡ് കഫെ-റേസർ സ്റ്റൈലിംഗ്, മികച്ച ക്ലാസ് 14 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി ടാങ്ക്, സ്‌പോർട്ടിയർ റൈഡിംഗ് ജോമെട്രി നൽകുന്ന ലോ-സ്ലംഗ് ഹാൻഡിൽബാർ എന്നിവ ഉൾപ്പെടുന്ന ബൈക്കിന്റെ രൂപകൽപ്പനയ്‌ക്കായി പുതിയ പേറ്റന്റും അതുമൊബൈല്‍സ് നൽകിയിട്ടുണ്ട്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

ഇലക്ട്രിക് മോട്ടോർ ചാർജ് ചെയ്യുന്ന ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ബൈക്കിന്റെ പ്രധാന സവിശേഷത. കേവലം 5 മണിക്കൂറിനുള്ളിൽ‌ ബാറ്ററി പൂർണമായും‌ ചാർ‌ജ് കൈവരിക്കാനും ആറ്റം 1.0 പ്രാപ്‌തമാണ്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

മാത്രമല്ല കമ്പനി പറയുന്നതനുസരിച്ച് ഒറ്റ ചാർ‌ജിൽ‌ 100 കിലോമീറ്റർ‌ ശ്രേണി നൽ‌കാനും ഇലക്ട്രിക് ബൈക്ക് പ്രാപ്‌തമാണ്. ഒരു വർഷത്തെ വാറണ്ടിയാണ് ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന് 55,000 രൂപയാണ് പ്രാരംഭ വില.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ മെട്രോ നഗരങ്ങളിലാണ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. വിപണിയിൽ എത്തിയതിനു ശേഷം മികച്ച സ്വീകാര്യതയാണ് മോഡലിന് ലഭിച്ചതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

എന്നാൽ വില പ്രഖ്യാപനത്തിനുശേഷം ഇ-ബൈക്കിന് വെറും 850 യൂണിറ്റ് ബുക്കിംഗുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. തെലങ്കാനയില്‍ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് ബൈക്കുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

ഇവിടുത്തെ വാര്‍ഷിക ഉത്പാദന ശേഷി 15,000 യൂണിറ്റാണ്. കൂടാതെ 10,000 യൂണിറ്റ് അധിക ശേഷിയിലേക്ക് വികസിപ്പിക്കാനും അതുമൊബൈൽസിന് കഴിയും. ആറ്റം 1.0 ഒരു ലോ-സ്പീഡ് ഇലക്ട്രിക് വാഹനമാണ്.

ആറ്റം 1.0 ഇ-ബൈക്കിന് ഡിസൈൻ പേറ്റന്റ് സ്വന്തമാക്കി അതുമൊബൈല്‍സ്

അതുകൊണ്ട് തന്നെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായാണ് കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ആറ്റം 1.0 ഉപയോഗിക്കുന്നതിന് രജിസ്‌ട്രേഷനോ ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

Most Read Articles

Malayalam
English summary
Atumobile Received Designed Patent For Atum1.0 Electric Bike. Read in Malayalam
Story first published: Thursday, July 29, 2021, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X